കാലടി പിരാരൂരിൽ കാറ്റിൽ വ്യാപകനാശം

കാലടി: പിരാരൂരിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ കനത്ത കാറ്റിൽ വ്യാപകനാശം. കന്നപ്പിള്ളി സെബാസ്റ്റ്യൻെറ വീട് മാവുവ ീണ് ഭാഗികമായി തകർന്നു. ഷീറ്റുമേഞ്ഞ വീടിൻെറ മേൽക്കൂര തകർന്നു. ഭിത്തിക്കും വിള്ളൽ വീണു. കന്നപ്പിള്ളി തോമസിൻെറ മതിൽ പ്ലാവ് വീണ് തകർന്നു. വരയിലാൻ ഡേവിസിൻെറ വീടിന് പ്ലാവ് വീണ് കേടുപാട് സംഭവിച്ചു. ചെങ്ങഴി ഇല്ലം ഹരീശ്വരൻ തിരുമേനിയുടെ ജാതി, തേക്ക് മരങ്ങൾ കടപുഴകി വീണു. ശ്രീശങ്കര സദനം വാസുദേവൻെറ കൃഷി നശിച്ചു. താണിക്കാട് വീട്ടിൽ രഘുവിൻെറ മാവ്, പ്ലാവ്, വാഴ എന്നിവ മറിഞ്ഞുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.