സ്‌കൂള്‍ പരിസരത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: സ്‌കൂള്‍ പരിസരത്ത് വില്‍പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. ഇരിങ്ങോള്‍ സ്‌കൂള്‍ പരിസ രങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാന്നെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 260 ഗ്രാം കഞ്ചാവുമായി ഇരിങ്ങോള്‍ ഇടശ്ശേരി വീട്ടില്‍ മുയല്‍ എന്ന സന്തോഷിനെയാണ് (34) കുന്നത്തുനാട് എക്‌സൈസ് സംഘം പിടികൂടിയത്. പ്രദേശത്തുനിന്ന് കഴിഞ്ഞയാഴ്ച രാഹുല്‍ എന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. ചെറിയ പൊളിത്തീന്‍ കവറുകളിലാക്കി പൊതി ഒന്നിന് 500 രൂപക്കാണ് വിറ്റിരുന്നത്. സി.ഐ സി.കെ. സജികുമാറിൻെറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ ടി.ഡി. ജോസ്, കെ.എ. നൈസാം, ഷാഡോ ടീം അംഗങ്ങളായ എ.എം. കൃഷ്ണകുമാര്‍, സുമേഷ് കുമാര്‍, എം.ആര്‍. രാജേഷ്, ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.