കളമശ്ശേരി: ഏലൂർ നഗരസഭ മുൻ കൗൺസിലർ പുതിയ റോഡ് ഒഴുകയിൽ വീട്ടിൽ റീന മാത്തുക്കുട്ടിയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു. പുലർച്ചയുണ്ടായ കാറ്റിലും മഴയിലുമാണ് അടുക്കളയോടു ചേർന്ന ഭാഗം വൻ ശബ്ദത്തോടെ നിലംപൊത്തിയത്. മറ്റ് ഭിത്തികൾക്കും വിള്ളൽ വീണിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വിള്ളലുകളിൽ വെള്ളമിറങ്ങി അപകടാവസ്ഥയിലായിരുന്നു. സംഭവസമയം റീനയും വിദ്യാർഥിയായ മകൻ ലിജോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൈതൃക നടത്തം മട്ടാഞ്ചേരി: ടൂറിസ്റ്റ് ഗൈഡ്സ് ഫെഡറേഷൻ കേരളയുടെ നേതൃത്വത്തിൽ പൈതൃക നടത്തം സംഘടിപ്പിച്ചു. കേരള സർക്കാർ ടൂറിസം വകുപ്പിലെ അംഗീകൃത ഗൈഡുമാർ കാൽനടയായി ഫോർട്ട്കൊച്ചി -മട്ടാഞ്ചേരി മേഖലയിലെ പൈതൃക ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു. ഫോർട്ട് കൊച്ചി സൻെറ് ലോറൻസ് ദേവാലയ മുറ്റത്തുനിന്ന് ആരംഭിച്ച നടത്തം സർക്കിൾ ഇൻസ്പെക്ടർ മനുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. സി.കെ. സുന്ദരമൂർത്തി, എസ്. പ്രസന്നകുമാർ, പി.എം. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.