'പുനർജനി' താക്കോൽദാനം

കൊച്ചി: പ്രളയബാധിതർക്കായി എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുനർജനി പദ്ധതി പ്രകാരം നിർമിച്ച ആറാമത്തെ ഭവനത്തിൻെറ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. അൽഐൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൻെറ് മേരീസ് മലയാളി കാത്തലിക് അസോസിയേഷൻെറ (എസ്.എം.എം.സി.എ) മുഖ്യ സ്പോൺസർഷിപ്പോടെ ചേരാനല്ലൂർ നിവാസി ചക്കാലക്കൽ ആൻറണി പാപ്പുവിൻെറ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകിയത്. ബ്ലോക്ക് പ്രസിഡൻറ് ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. എസ്.എം.എം.സി.എ പ്രസിഡൻറ് പി.പി. വർഗീസ് മുഖ്യാതിഥിയായിരുന്നു. ഡൊമിനിക് പ്രസേൻറഷൻ, ലൂഡി ലൂയിസ്,കെ.ജി. രാജേഷ് എന്നിവർ സംസാരിച്ചു. വനിത കമീഷൻ മെഗ അദാലത്ത് കൊച്ചി: കേരള വനിത കമീഷൻ മെഗ അദാലത്ത് വ്യാഴാഴ്ച രാവിലെ 10.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.