അമിതവേഗത്തിൽ വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്ക്​ ശിക്ഷ

കാക്കനാട്: അമിതവേഗത്തിൽ വാഹനമോടിച്ച് റോഡിൽ പരിഭ്രാന്തി പടർത്തിയ ബസ് ഡ്രൈവർക്ക് ശിക്ഷ. തേവര ഫെറി-ചിറ്റൂർ റൂട്ട ിലോടുന്ന 'ഗരുഡൻ' ബസിൻെറ ഡ്രൈവർ ചേരാനെല്ലൂർ സ്വദേശി ജോവിൻ ജോർജിനെയാണ് സാമൂഹിക പ്രവർത്തനത്തിന് നിയോഗിച്ചത്. എറണാകുളം ആർ.ടി.ഒ മനോജ്കുമാറിൻെറ ഉത്തരവ് പ്രകാരമാണ് നടപടി. ആഗസ്റ്റ് 26നാണ് സംഭവം. സെപ്റ്റംബർ രണ്ട് മുതൽ ഏഴുവരെ എറണാകുളം ജനറൽ ആശുപത്രിയിൽ സേവനം ചെയ്യണം. ഇതിൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തുടർ നടപടി സ്വീകരിക്കില്ല. കുണ്ടന്നൂർ മേൽപാലത്തിൽ ഐ.ഐ.ടി സംഘത്തിൻെറ പരിശോധന മരട്: കുണ്ടന്നൂർ മേൽപാലത്തിൽ ചെന്നൈ ഐ.ഐ.ടി സംഘം പരിശോധന നടത്തി. നാലംഗ ഐ.ഐ.ടി സംഘത്തോടൊപ്പം മേൽപാലം നിർമാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സർക്കാർ നിർദേശപ്രകാരം ചെന്നൈ ഐ.ഐ.ടി ചെയർമാൻ പ്രഫ. ബി. നാഗേശ്വരറാവു പാലം പരിശോധിച്ചതിൻെറ തുടർച്ചയായാണ് സ്കാനിങ്ങും കോർ ടെസ്റ്റും നടത്താൻ തീരുമാനിച്ചത്. കോർ ടെസ്റ്റിനുള്ള സാമ്പിളുകൾ സീൽ ചെയ്ത് പരിശോധനക്കയച്ചതായും സംഘം പറഞ്ഞു. മരക്കൊമ്പുകൾ നടപ്പാതയിൽ; ദുസ്സഹമായി കാൽനടയാത്ര കളമശ്ശേരി: വൈദ്യുതി ലൈനുകളിലെ തടസ്സം നീക്കാൻ വെട്ടിയ മരക്കൊമ്പുകൾ നടപ്പാതയിൽ അലക്ഷ്യമായിട്ടത് കാൽനടക്കാർക്ക് ബുദ്ധിമുട്ടായി. കൊച്ചി യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പിന് സമീപം എൻ.എച്ച് നടപ്പാതയിലാണിത്. ആഴ്ചകൾ കഴിഞ്ഞിട്ടും ഇത് നീക്കാൻ വൈദ്യുതി ബോർഡ് അധികൃതരോ നഗരസഭയോ തയാറായിട്ടില്ല. പലഭാഗത്തും ഇത്തരത്തിൽ മരങ്ങൾ വെട്ടി അലക്ഷ്യമായിട്ട് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.