കൊച്ചി: സി.ഐ. ചെറിയാൻ മെമ്മോറിയൽ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിൽ നടന്നു. 'സമൂഹമാധ്യമ നിയന്ത്രണം യുവതലമുറയ ുടെ വളർച്ചക്ക് ഹാനികരം' എന്നതായിരുന്നു ചർച്ച വിഷയം. കൃഷ്ണമണി മോഡറേറ്ററായിരുന്നു. കളമശ്ശേരി സൻെറ് പോൾസ് ഇൻറർനാഷനൽ സ്കൂൾ സി.ഐ. ചെറിയാൻ മെമ്മോറിയൽ എവർറോളിങ് േട്രാഫി കരസ്ഥമാക്കി. മിഷേൽ ലില്ലിയാൻ (ടോക് എച്ച് പബ്ലിക് സ്കൂൾ), ആദിത്യ കൃഷ്ണ (നേവി ചിൽഡ്രൻ സ്കൂൾ), സുഹൈൽ സഞ്ജയ് മൊയ്തീൻ (സൻെറ് പോൾസ് ഇൻറർനാഷനൽ സ്കൂൾ) എന്നിവർ വിഷയത്തെ അനുകൂലിച്ച് സംസാരിച്ചവരിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. സിദ്ധാർഥ് മേനോൻ (ടോക് എച്ച് പബ്ലിക് സ്കൂൾ), അപർണ നായർ (വിദ്യോദയ സ്കൂൾ), സിയോണ മരിയ ഡിസൂസ (ഡെൽറ്റ സ്റ്റഡി) എന്നിവർ വിഷയത്തെ എതിർത്ത് സംസാരിച്ചവരിൽ ആദ്യ മൂന്ന് സ്ഥാനം നേടി. ടോക് എച്ച് പബ്ലിക് സ്കൂൾ സ്ഥാപക ഡയറക്ടർ ഡോ. കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡൻറ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. വർഗീസ്, ട്രഷറർ എം.എക്സ്. പോൾ വിൻസൻറ്, ഡയറക്ടർമാരായ കെ.കെ. മാത്യു, പ്രഫ പി.ജെ. ജോസഫ്, മധു ചെറിയാൻ, പ്രിൻസിപ്പൽ ജുബി പോൾ, വൈസ് പ്രിൻസിപ്പൽമാരായ മോളി മാത്യു, മീരാ തോമസ്, ഹെഡ്മിസ്ട്രസ് ഷെർളി േഗ്രസ് ജോൺ എന്നിവർ പങ്കെടുത്തു. ഫിക്കി ശില്‍പശാല മൂന്നിന് കൊച്ചി: ജി.എസ്.ടി ഫയലിങ് സംവിധാനത്തെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) ഡല്‍ഹിയിലെ ജി.എസ്.ടി.എന്‍ സെല്ലും ചേര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് കൊച്ചിയില്‍ നികുതിദായകര്‍ക്കായി ബോധവത്കരണ ശിൽപശാല നടത്തും. ഹോട്ടല്‍ റാഡിസന്‍ ബ്ലൂവില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നുവരെ നീളുന്ന പരിപാടി പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്: 0484 4088041/42, 9746903555. വീട് തകർന്ന് അമ്മക്കും മകനും പരിക്ക് പള്ളുരുത്തി: ശക്തമായ കാറ്റിൽ വീട് തകർന്ന് ഉറങ്ങിക്കിടന്നിരുന്ന മാതാവിനും മകനും പരിക്ക്. പള്ളുരുത്തി കച്ചേരിപ്പടി കല്ലുചിറയിൽ ബിലാൽ മൻസിലിൽ മുഹമ്മദ് ആരിഫിൻെറ വീടാണ് തകർന്നത്. തിങ്കളാഴ്ച അർധരാത്രി 12ഓടെയാണ് സംഭവം. വീടിനുമുകളിൽ പാകിയിരുന്ന ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്ന് മുറിക്കുള്ളിൽ വീഴുകയായിരുന്നു. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന മുഹമ്മദ് ആരിഫിൻെറ ഭാര്യ റിൻഷ, ഒമ്പത് വയസ്സുകാരനായ മകൻ ബിലാൽ എന്നിവരുടെ ദേഹത്തേക്കാണ് വീണത്. ബിലാലിൻെറ പുരികത്തിന് മുകളിൽ മുറിവേറ്റു. റിൻഷയുടെ കാലുകൾക്കാണ് പരിക്ക്. വീട്ടിലെ ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.