മട്ടാഞ്ചേരി: കൊച്ചിയുടെ ഫുട്ബാൾ അങ്കിൾ റൂഫസ് ഡീസൂസയെ തേടി ഒടുവിൽ ദേശീയ അംഗീകാരമെത്തി. ദേശീയ കായികദിനത്തിൽ രാജ ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന 'ഫിറ്റ് ഇന്ത്യ മൂവ്മൻെറ്' പദ്ധതിയുടെ ഡൽഹിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റൂഫസ് ഡിസൂസയെ ആദരിക്കുന്നത്. കേരളത്തിൽനിന്ന് മൂന്നു വ്യക്തികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. നവതിയുടെ നിറവിലും പ്രായാധിക്യം വകവെക്കാതെ പുതുതലമുറയെ കാൽപ്പന്തുകളി പരിശീലിപ്പിക്കാൻ എന്നും രാവിലെയും വൈകീട്ടും മൈതാനത്തെത്തുന്ന ഇദ്ദേഹം ലോക കായികരംഗത്തെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. ബി.ബി.സി, ഡിസ്കവറി ചാനൽ എന്നിവ ഇദ്ദേഹത്തിൻെറ മഹത്വം വിശദീകരിച്ചപ്പോഴാണ് ഇന്ത്യൻ കായികമേഖലയും കഴിവ് തിരിച്ചറിഞ്ഞത്. ഫുട്ബാൾ, ഹോക്കി എന്നീ കായിക ഇനങ്ങളിലായി 40ഓളം അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത ഡിസൂസക്ക് അർഹതപ്പെട്ട ദേശീയ പുരസ്കാരം ഇതുവരെ ലഭിച്ചിരുന്നില്ല. ഇപ്പോൾ ലഭിച്ച അംഗീകാരത്തിൽ കൊച്ചി നിവാസികളും സന്തോഷത്തിലാണ്. വ്യാഴാഴ്ച ന്യൂഡൽഹിയിലാണ് പുരസ്കാര ദാന ചടങ്ങ്. ഹോട്ടലുകളിൽ പരിശോധന നെട്ടൂർ: 'ഹെൽത്തി കേരള'യുടെ ഭാഗമായി പനങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി ഭക്ഷണം സൂക്ഷിച്ചതിന് ഉടമകളിൽനിന്ന് പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്പകർ കെ.കെ. ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ശശികുമാർ, ജോൺ, ജയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.