വെളിയത്തുനാട്ടിൽ ചുഴലിക്കാറ്റ് ; വ്യാപക നാശം ആലങ്ങാട്:തിങ്കളാഴ്ച രാത്രി വെളിയത്തുനാട്ടിൽ ആഞ്ഞടിച്ച ചുഴലിക ്കാറ്റിൽ വൻ നാശനഷ്ടം. രാത്രി ഒൻപതോടെ പറേലി പള്ളത്തിന് സമീപം അര കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് കാറ്റ് ശക്തമായത്. 11 കെ.വി വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ ഏഴു പോസ്റ്റുകൾ തകർന്നുവീണു . പലയിടങ്ങളിലും തേക്ക്, പ്ലാവ് മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാടുണ്ടായി. വിവിധയിടങ്ങളിലായി നൂറോളം ജാതി മരങ്ങൾ മറിഞ്ഞു, മൂന്ന് മിനിറ്റോളം മാത്രമേ കാറ്റ് ഉണ്ടായിരുന്നുള്ളൂവെന്നും കാറ്റ് പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ചതായും പ്രദേശവാസികൾ പറഞ്ഞു. വൈദ്യുതി ബന്ധം പൂർണമായി തടസ്സപ്പെട്ടതോടെ റോഡിൽ മറിഞ്ഞുവീണ മരം രാത്രി തന്നെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി. വി.കെ. അബ്ദുൽ റഹിമാൻെറ കൃഷിയിടത്തിലെ നാൽപതോളം ജാതി മരങ്ങളാണ് ഒടിഞ്ഞുവീണത്. ഗോപകുമാർ ചോമായത്ത്, പീതാംബരൻ,റഷീദ് കുറങ്ങാട്ട്,സുകുമാരി ശ്രീവിലാസം തുടങ്ങിയവരുടെ തേക്ക്, പ്ലാവ്,ജാതി എന്നിവയടക്കം മറിഞ്ഞു വീണിട്ടുണ്ട്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു,വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ വൈദ്യുതിബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.