പ്രളയ വാർഷികം: നടുക്കുന്ന ഓർമകളിൽ രംഗനാഥനും കുടുംബവും

box ചെങ്ങന്നൂർ: പ്രളയകാലത്ത് ഒറ്റപ്പെട്ടുപോയ വീട്ടിൽനിന്ന് 'കടലിൻെറ മക്കളുടെ' സാഹസികതയിൽ രക്ഷപ്പെട്ടതിൻെറ ഒാ ർമകളുമായി രംഗനാഥനും കുടുംബവും. ചെങ്ങന്നൂർ വാഴാർ മംഗലത്ത് പമ്പാനദിയുടെ തീരത്തെ ഇടവൂർ മഠത്തിൽ രംഗനാഥിൻെറ മനസ്സിൽ ഇപ്പോഴും ആ നടുക്കുന്ന ദിനങ്ങളുടെ ഒാർമകൾ അലയടിക്കുകയാണ്. 2018 ആഗസ്റ്റ് 14ന് രാത്രിയോടെ പമ്പയാർ കവിഞ്ഞൊഴുകാൻ തുടങ്ങി. എന്നാൽ, മഠത്തിലേക്ക് വെള്ളം കയറാൻ സാധ്യതയില്ലെന്ന പരിസരവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ച് അവിടെത്തന്നെ കഴിയുകയായിരുന്നു. ഭാര്യ ശാരിക അന്ന് രണ്ടരമാസം ഗർഭിണിയാണ്. 15ന് പുലർച്ച പ്രതീക്ഷകൾ തെറ്റിച്ച് വെള്ളം വീടിനുള്ളിലേക്ക് കടന്നു. ഇതോടെ സമീപത്തെ മൂന്ന് കുടുംബങ്ങളിലെ 12 പേർകൂടി ഇവിടേക്ക് എത്തി. എല്ലാവരും മുകൾനിലയിൽ അഭയം പ്രാപിച്ചു. ശക്തമായ ഒഴുക്കിനെ മറികടന്ന് രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് വരാൻ കഴിയുമായിരുന്നില്ല. രാത്രിയോടെ വൈദ്യുതിബന്ധവും നിലച്ചതോടെ പുറംലോകവുമായുള്ള ബന്ധം അവസാനിച്ചു. ഭക്ഷണവും തീർന്നതോടെ അങ്കലാപ്പ് വർധിച്ചു. പുറത്ത് എന്താണ് നടക്കുന്നതെന്ന ഒരു വിവരവുമില്ല. കുടിക്കാൻ മഴവെള്ളം കിട്ടുന്നത് മാത്രമായിരുന്നു ആശ്വാസം. എല്ലാ പ്രതീക്ഷകളും നഷ്ടമായെന്ന് കരുതിയിരിക്കുേമ്പാഴാണ് മൂന്നാംനാൾ ദൈവദൂതന്മാരെപ്പോലെ ബോട്ടുമായി കൊല്ലത്തുകാരായ മത്സ്യത്തൊഴിലാളികൾ എത്തുന്നത്. അവശയായ ശാരികയെയും പ്രായമായവരെയും തോളിലേറ്റിയാണ് ബോട്ടിലെത്തിച്ചത്. യാത്ര തുടങ്ങിയപ്പോൾ എൻജിൻ നിലച്ച് വള്ളം ഒഴുക്കിൽെപട്ടതോടെ ആശ്വാസം ഭീതിയിലേക്ക് വഴിമാറി. കുത്തൊഴുക്കിനെ വകവെക്കാതെ ഒാലമടലിൽ പിടിച്ച് സാഹസികമായി തെങ്ങിൽ ബോട്ട് കെട്ടിയിട്ട് എൻജിൻ അഴിച്ച് ശരിയാക്കിയാണ് യാത്ര തുടരാനായത്. വീട്ടിലും ബോട്ടിലെ യാത്രയിലും മരണത്തെ മുഖാമുഖം കണ്ടതിൻെറ നടുക്കം പത്രപ്രവർത്തകനായ രംഗനാഥനും ഗവേഷക വിദ്യാർഥിയായ ശാരികക്കും ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ശാരികക്ക് പെൺകുഞ്ഞ് ജനിച്ചത്. മകൾ ശക്തിയെ ഒക്കത്തിരുത്തിയാണ് തൻെറ അനുഭവങ്ങൾ ശാരിക ഒാർത്തെടുത്തത്. -എം.ബി. സനൽകുമാര പണിക്കർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.