വിവാദം വെളിച്ചമാകുമെന്ന പ്രതീക്ഷയിൽ അംബേദ്കർ ഗ്രാമം

ചേർത്തല: ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെതിരെ പാർട്ടിയും പൊലീസും സ്വീകരിച ്ച നടപടിയിലൂടെ വാർത്തകളിൽ ഉയർന്നുവന്ന അംബേദ്കർ ഗ്രാമത്തിന് പറയാനുള്ളത് ദുരിതത്തിൻെറ കഥകൾ. ചേർത്തല തെക്ക് പഞ്ചായത്തിലെ തീരെ പിന്നാക്കം നിൽക്കുന്ന പ്രദേശമാണിത്. ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരിൽ അറിയപ്പെടുന്ന ഇവിടം എക്കാലവും അവഗണിക്കപ്പെട്ടു. പഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളിൽപെട്ട പ്രദേശത്ത് പട്ടികജാതി വിഭാഗക്കാരാണ് കൂടുതലും. കരിപ്പാൽ പൊഴിയുടെ ഇരുകരയിലുമായി 92 കുടുംബമാണ് ഇപ്പോൾ താമസിക്കുന്നത്. വികസനം എത്തിനോക്കാത്ത പ്രദേശത്ത് സമ്പൂർണ വൈദ്യുതി പദ്ധതി വന്ന 2016-17ലാണ് എല്ലാ വീട്ടിലും വെളിച്ചം എത്തിയത്. പട്ടികജാതി കമ്യൂണിറ്റി ഹാൾ എന്ന സാംസ്കാരിക നിലയത്തിന് 2016ൽ കെട്ടിടം നിർമിച്ചെങ്കിലും വൈദ്യുതി ലഭിച്ചത് ദുരിതാശ്വാസ ക്യാമ്പ് വിവാദത്തെത്തുടർന്ന് വെള്ളിയാഴ്ച മാത്രവും. ചതുപ്പും തോടുകളും നിറഞ്ഞ പ്രദേശം നേരേത്ത കൃഷിയിടമായിരുന്നു. കൃഷിപ്പണിയും കരിപ്പാൽ പൊഴിയിലെ ചളി കുത്തലുമായിരുന്നു ഇവിടെയുള്ളവരുടെ വരുമാനമാർഗം. ഇന്ന് അതെല്ലാം നഷ്ടപ്പെട്ടു. മറ്റുതൊഴിലുകൾ തേടിപ്പോവുകയാണ് പ്രദേശവാസികൾ. എം.എൽ.എയുടെ വികസനപദ്ധതിയിൽ പ്രദേശത്തെ ഉൾപ്പെടുത്തിയെങ്കിലും വികസനമൊന്നും ഇവിടെ എത്തിയിട്ടില്ല. വിവാദത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അടിസ്ഥാനസൗകര്യ വികസനം സർക്കാർ സജീവമായി പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത് കോളനിവാസികളിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. വാർത്തകളിൽ നിറഞ്ഞ കോളനിയെ സമുദ്ധരിക്കുന്നതിന് മറ്റ് സഹായങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.