കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ തനിമയും പൈതൃകവും സമ്പത്തും നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അൽമ ായ മുന്നേറ്റം ഫൊറോന കൺവെഷനുകൾ. അൽമായരും വൈദികരുംകൂടി ചേരുന്നിടത്തേ സഭയുള്ളൂ എന്നും അതിരൂപതയുടെ പ്രതിസന്ധി പരിഹരിക്കപ്പെട്ടാലും ഈ കൂട്ടായ്മക്ക് പ്രസക്തിയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. മാർ ആലഞ്ചേരിയുടെ പ്രവൃത്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ കള്ളത്തരത്തിന് തങ്ങൾ കൂട്ടുനിന്നതായി വരുംതലമുറ മുദ്ര ചാർത്തുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ചേർത്തല, വൈക്കം, മൂക്കന്നൂർ, കിഴക്കമ്പലം ഫൊറോനകളുടെ കൺവെൻഷനാണ് ശനിയാഴ്ച നടന്നത്. ഷൈജു ആൻറണി, മാത്യു കാരാട്ട് കടവിൽ, ബിനു ജോൺ, പി. പി. ജെറാർദ്, ബോബി ജോൺ മലയിൽ, റിജു കാഞ്ഞൂക്കാരൻ, വിജിലൻ ജോൺ ജോമോൻ, ജോസഫ് ആൻറണി, ജൈമോൻ ദേവസ്യ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.