നെടുമ്പാശ്ശേരി: ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നത് തടയാൻ പൈലറ്റിനും എയർ ഹോസ്റ്റസുമാർക്കും പുറമേ മറ്റ് ജീവനക്കാർക്കും പരിശോധന നടത്തും. ഗ്രൗണ്ട് ഹാൻഡ്ലിങ്, എയർ ട്രാഫിക് കൺേട്രാൾ ടവർ തുടങ്ങിയിടങ്ങളിലും ജോലി ചെയ്യുന്നവരെയും പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. മദ്യപിച്ചതായി കണ്ടെത്തിയാൽ പൈലറ്റുമാരുടെ ലൈസൻസ് നിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയാണ് ചെയ്യുന്നത്. ആവർത്തിക്കുന്നവർക്കെതിരെ കൂടുതൽ കർശനനടപടികളും സ്വീകരിച്ചുവരുന്നുണ്ട്. ഗ്രൗണ്ട് ഹാൻഡ്ലിങ്, എയർട്രാഫിക് കൺേട്രാൾ ടവർ തുടങ്ങിയിടങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ വേണ്ട ഇടങ്ങളാണെന്ന് കണ്ടതുകൊണ്ടാണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.