കാലടി: മറ്റൂരില്‍ കവര്‍ച്ചശ്രമത്തിനിടെ വയോധികക്ക് കുത്തേറ്റ് ഗുരുതര പരിക്ക്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പിടികൂടി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വയോധിക അപകടനില തരണം ചെയ്തു. വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം. മറ്റൂർ തുറവൂപാല ഓമനക്കാണ് (68) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം കുട്ടമ്പുഴ സ്വദേശി അമ്പഴച്ചാലില്‍ ഷിബുവിനെ (44) കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റല്‍ ജീവനക്കാരിയായ ഓമന ദിവസങ്ങളോളം സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ഓമനയെ കാണാനെത്തിയപ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഈ തക്കത്തിന് മാലയും മൂന്ന് വളകളും പിടിച്ചുപറിക്കുകയായിരുന്നു. മോഷണശ്രമം തടഞ്ഞ ഓമനയെ കുത്തി പരിക്കേൽപിച്ചു. ഗുരുതര പരിക്കേറ്റ ഓമനയെ ശബ്ദംകേട്ട് അയല്‍വാസികളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിപ്പോയ പ്രതിയെ മറ്റൂരില്‍നിന്നാണ് പിടികൂടിയത്. തൊണ്ടിമുതലും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.