'ദേശീയ വിദ്യാഭ്യാസ നയം സമഗ്ര ചർച്ചക്ക്​ വിധേയമാക്കണം'

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം സമഗ്ര ചർച്ചക്ക് വിധേയമാക്കണമെന്ന് ആലപ്പുഴയിൽ നടന്ന സംസ്ഥാനതല സെമിനാറിൽ അഭിപ് രായമുയർന്നു. ഈ വിഷയത്തിൽ ശക്തമായി അഭിപ്രായം പറയുന്ന സമൂഹമാണ് കേരളത്തിലുള്ളതെന്ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി. മാത്യു പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും ആലപ്പുഴ ഡയറ്റും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ഡയറ്റ് അടുത്ത അഞ്ചുവർഷത്തേക്ക് നടപ്പാക്കുന്ന പദ്ധതികളടങ്ങിയ ഡയറ്റ് വിഷൻ -2025 രേഖയുടെ പ്രകാശനവും കെ.ടി. മാത്യു നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജി. മനോജ്കുമാർ അധ്യക്ഷതവഹിച്ചു. എൻ.ഇ.പി സംസ്ഥാന ഓഫിസർ ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ. വിശ്വംഭരൻ ആമുഖ പ്രഭാഷണം നടത്തി. എസ്.സി.ഇ.ആർ.ടി കരിക്കുലം മുൻ മേധാവി ഡോ. സി. ഗോകുലദാസൻപിള്ള, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. ടി.കെ. അബ്ബാസ് അലി, തലശ്ശേരി ബ്രണ്ണൻ െട്രയിനിങ് കോളജ് അസി. പ്രഫസർ ഡോ. എം. ഓമനശീലൻ, എസ്.സി.ഇ.ആർ.ടി ഗവേണിങ് ബോഡി അംഗം എൻ. ശ്രീകുമാർ, എൻ.സി.എഫ്.സി അംഗം വിധു പി.നായർ എന്നിവർ പ്രബന്ധാവതരണം നടത്തി. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ, എസ്.എസ്.കെ ജില്ല കോഓഡിനേറ്റർ എ. സിദ്ദീഖ്, കൈറ്റ് ജില്ല കോഓഡിനേറ്റർ കെ.ഒ. രാജേഷ്, പ്രോഗ്രാം കോഓഡിനേറ്റർ ബാബു വർഗീസ് എന്നിവർ സംസാരിച്ചു. 14 ജില്ലകളിൽനിന്നുള്ള പ്രബന്ധങ്ങളുടെ അവതരണം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.