കൊച്ചി: സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കായി കൊച്ചി ഐ.എം.എ ബ്ലഡ്ബാങ്കിൻെറ നേതൃത്വത്തില്‍ സുരക്ഷിത രക്തദാനം' വ ിഷയത്തില്‍ ഉപന്യാസ മത്സരം നടത്തും. രണ്ടുപുറത്തില്‍ കവിയാതെ സ്വന്തം കൈപ്പടയില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയ ഉപന്യാസം വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂലൈ 31ന് മുമ്പ് കൊച്ചി ഐ.എം.എ ബ്ലഡ്ബാങ്കില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കണം. ഒരു സ്ഥാപനത്തില്‍നിന്ന് മൂന്ന് വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. ഫോൺ: 0484 2361549. നാവിക വിമാനത്താവളം തുറന്നുകൊടുക്കണം -കെ.വി. തോമസ് കൊച്ചി: അറ്റകുറ്റപ്പണിക്കായി നെടുമ്പാശ്ശേരി വിമാനത്താവളം നവംബർ 20 മുതൽ 2020 മാർച്ച് 20വരെ അടച്ചിടുന്ന സാഹചര്യത്തിൽ നാവിക വിമാനത്താവളം തുറന്നുകൊടുക്കണമെന്ന് മുൻ എം.പി പ്രഫ. കെ.വി തോമസ്. പ്രളയകാലത്ത് കൊച്ചിയിലെ നാവിക വിമാനത്താവളം പ്രവർത്തനസജ്ജമാക്കിയ വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് മുൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വ്യോമയാന മന്ത്രി ഹർദീപ് എസ്.പുരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.