കൊച്ചി: നളിനി പ്രഭാമേനോന്‍ സംവിധാനം ചെയ്ത 'രക്ഷാപുരുഷന്‍' സിനിമയുടെ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പ ിച്ചയാൾക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 24നാണ് സിനിമ റിലീസ് ചെയ്തത്. പിറ്റേദിവസംതന്നെ സിനിമയുടെ ഭാഗങ്ങള്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇത് അപ്ലോഡ് ചെയ്തയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.