കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച് അര്‍ഹരായവര്‍ക്ക് എത്തിക്കുന്ന, ക്രൗഡ് ഫണ്ടിങ് പ്രസ ്ഥാനമായ മിലാപ്, വിവിധ ധനസമാഹരണ പദ്ധതികളിലൂടെ 8.6 കോടി സമാഹരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടിയാണ്. 238 പദ്ധതികളിലൂടെ സംഭരിച്ചത് 1.92 കോടി. ഈ തുക മുഴുവന്‍ അര്‍ഹരായവര്‍ക്ക് സേവന ഫീസ് ഇല്ലാതെ എത്തിച്ചുനൽകി. ക്രൗഡ് ഫണ്ടിങ്ങിൻെറ ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ് മിലാപ്. ഇന്ത്യയില്‍നിന്ന് മിലാപ് ഇതുവരെ 540 കോടി സമാഹരിച്ചിട്ടുണ്ട്. ഇതില്‍ 80 ശതമാനം വിനിയോഗിച്ചതും ചികിത്സ ആവശ്യങ്ങള്‍ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.