ഇലക്ട്രിക് ബസ്: മറ്റിടങ്ങളിലേക്ക് ഡബിൾ ബെല്ലടിക്കാൻ ഇനിയും വൈകും

കൊച്ചി: ജില്ലക്കകത്ത് പ്രാദേശിക റൂട്ടുകളിലോടാൻ പോകുന്ന ഇലക്ട്രിക് ബസുകൾക്കായി ഇനിയും കാത്തിരിക്കണം. നിലവിൽ അഞ്ച് ബസിൽ നാലെണ്ണമേ എത്തിച്ചിട്ടുള്ളൂ. ചാർജിങ് പോയൻറുകൾ ആവശ്യത്തിനില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച മുതൽ പ്രാദേശിക സർവിസുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ബാക്കി ബസുകൾ എത്താതെ പ്രാദേശിക സർവിസുകൾ ആരംഭിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്തി പകൽ ചാർജിങിന് ശേഷമുള്ള സമയത്ത് ബസുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും സർവിസ് നടത്താനാണ് ലക്ഷ്യമിട്ടത്. മൂവാറ്റുപുഴ( ഫോർട്ട് കൊച്ചി, -മട്ടാഞ്ചേരി,- നെടുമ്പാശ്ശേരി), അങ്കമാലി (അരൂർ വഴി), നെടുമ്പാശ്ശേരി( ജെട്ടി, -മേനക വഴി) വൈറ്റില കുണ്ടന്നൂർ വഴിയാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. നിലവിൽ എറണാകുളം ഡിപ്പോയിലെ ചാർജിങ് പോയൻറിൽനിന്നാണ് എല്ലാ ബസും ചാർജ് ചെയ്യുന്നത്. എല്ലാ ഡിപ്പോയിലും ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അതിനിടയിൽ സർവിസ് നടത്തിയ ആദ്യദിനം തന്നെ ചാർജ് തീർന്ന് 'പണി കിട്ടിയ' ഇലക്ട്രിക് ബസുകൾ തുടർന്നുള്ള ദിവസങ്ങളിൽ സുഗമമായി ഓടി. ജനങ്ങൾ പുതിയ സംരംഭത്തെ ഏറ്റെടുെത്തന്ന് അധികൃതർ പറഞ്ഞു. വാഹനത്തിന് ശബ്ദമില്ലാത്തത് യാത്രക്ക് സുഖം നൽകുന്നുവെന്നതാണ് ആളുകളെ ഇലക്ട്രിക് ബസിനോടടുപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലും കൂടുതൽ പേർ ബസിനെ തേടിയെത്തുെമന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.