കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ കൊച്ചി കോർപറേഷൻ പ്രതിപക്ഷ അംഗങ്ങൾ സന്ദർശനം നടത്തി. വ്യാപിച്ചുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം നാലോ അഞ്ചോ ഏക്കറിലേക്ക് ചുരുക്കണമെന്നും അടിയന്തരഘട്ടത്തിൽ വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കണമെന്നും അവർ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ പ്രതിഭ അൻസാരിയുടെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളായ വി.പി. ചന്ദ്രൻ, പി.കെ. ഷംസുദ്ദീൻ, ജിമിനി, ഷീബ ലാൽ, കൗൺസിലർ ബൈജു തോട്ടാളി എന്നിവരാണ് പ്ലാൻറ് സന്ദർശിച്ചത്. സന്ദർശനത്തിന‌് മുന്നോടിയായി കലക‌്ടറുമായി കൂടിക്കാഴ‌്ച നടത്തി. പ്ലാൻറിന‌് സമീപത്തെ കടമ്പ്രയാറിൽ മോട്ടോറുകൾ സ്ഥാപിക്കുകയാണെങ്കിൽ തീപിടിത്തം ഉണ്ടാകുമ്പോൾ അണക്കാൻ എളുപ്പമാകും. പ്ലാൻറിന‌് പിറകുവശം ഏതുസമയത്തും ആർക്കും കയറാൻ കഴിയുന്ന നിലയിൽ തുറന്നുകിടക്കുകയാണ്. അത് അടച്ചുകെട്ടി സെക്യൂരിറ്റി ഏർപ്പെടുത്തണം. ജൈവമാലിന്യം സംസ്കരിക്കുന്ന പ്ലാൻറിെൻറ മേൽക്കൂര എത്രയും വേഗം പുതുക്കിപ്പണിയണം. ആധുനിക സംവിധാനത്തോടെയുള്ള ലീച്ചറ്റ‌് പ്ലാൻറ് നിർമിക്കണമെന്നും അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.