മാരാരിക്കുളം: വടക്ക് ഗ്രാമപഞ്ചായത്ത് . ആയുര്‍വേദ ഡോക്ടര്‍മാരും സ്റ്റാഫും കിടപ്പുരോഗികളുടെ വീടുകള്‍ സന്ദര്‍ശ ിച്ച് മരുന്നും പരിചരണവും നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെയും 18 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പ്ലാസ്റ്റിക് സംസ്‌കരണ പ്ലാൻറിെൻറയും ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പതിന് പൂപ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് ഡി. പ്രിയേഷ്‌കുമാറും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ. രമണനും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദിവസേന ഒരു ടണ്‍ പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ കഴിവുള്ള പ്ലാൻറാണ് നിർമിച്ചത്. സമീപ പഞ്ചായത്തുകള്‍ക്കും പ്ലാൻറിനെ ആശ്രയിക്കാം. സംസ്‌കരിക്കുന്ന പ്ലാസ്റ്റിക് റോഡ് നിർമാണത്തിനുപയോഗിക്കും. പഞ്ചായത്തില്‍ ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കിവരുകയാണ്. വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും പ്ലാസ്റ്റിക്, പേപ്പര്‍ പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി ആരോഗ്യസേനയുടെ നേതൃത്വത്തില്‍ സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. കിടപ്പുരോഗികള്‍ക്കുള്ള ആയുര്‍വേദ മെഡിക്കല്‍ കിറ്റ് കെ.ടി. മാത്യുവും ഹരിത കര്‍മസേനയ്ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പ്രഭാമധുവും വിതരണം ചെയ്യും. ഹരിത മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ബിന്‍സ് സി. തോമസ് മുഖ്യാതിഥി ആയിരിക്കും. ഡോ. ജിജി ജോണ്‍ പാലിയേറ്റിവ് പദ്ധതി വിശദീകരിക്കും. പ്രസിഡൻറ് ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷനാകും. വികസനോത്സവം മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വിവിധ കെട്ടിടങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനത്തിെൻറ ഭാഗമായ വികസനോത്സവം വ്യാഴാഴ്ച നടക്കും. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിട്ടതിെൻറ ആഘോഷത്തിെൻറ ഭാഗമായുള്ള വികസനോത്സവം ആറ് കേന്ദ്രങ്ങളില്‍ മന്ത്രി ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വികസനോത്സവത്തിെൻറ ഭാഗമായി 15 പദ്ധതികളാണ് സമര്‍പ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് 4.30ന് തമ്പകച്ചുവട് ഗവ. യു.പി സ്‌കൂളില്‍ ചേരുന്ന ചടങ്ങില്‍ ഗ്രന്ഥശാലകള്‍ക്ക് പ്രൊജക്ടര്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, പട്ടികജാതി വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍, ലാപ്്‌ടോപ്പ്, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണം എന്നിവയുടെ വിതരണവും സോളാര്‍ ശൃംഖല പ്രവര്‍ത്തനോദ്ഘാടനവും, യൂനിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ ആദരിക്കലും നടക്കും. വൈകീട്ട് അഞ്ചിന് തമ്പകച്ചുവട്ടില്‍ 16,70,000 രൂപ ചെലവഴിച്ച് നിർമിച്ച ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യും. 5.30ന് പകല്‍വീട്ടില്‍ വിവിധ പദ്ധതികളുടെ സുവനീര്‍ പ്രകാശനം നടക്കും. ആറിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കാര്‍ഷിക കര്‍മസേനയ്ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം, പഞ്ചായത്ത് സോളാര്‍ ശൃംഖല പ്രവര്‍ത്തനോദ്ഘാടനം എന്നിവ നടക്കും. 6.15ന് കൃഷിഭവെൻറ ഉദ്ഘാടനവും 6.30ന് ഐ.ടി.സിയില്‍ അംബേദ്കര്‍ സ്മാരക സ്‌കില്‍ ഡെവലപ്മെൻറ് സെൻററിെൻറ ഉദ്ഘാടനവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.