പള്ളിക്കര: പെരിങ്ങാല ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിെൻറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച ്ച് നടത്തിയ ഫുട്ബാൾ മത്സരത്തിൽ മോറക്കാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും പെരിങ്ങാല ഐ.സി.ടി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അമ്പലമേട് സബ് ഇൻസ്പെക്ടർ പി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എം. ഷംസു അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ഗൈഡൻസ് ഇന്ത്യ ട്രസ്റ്റ് പി.ആർ സെക്രട്ടറി സക്കരിയ പള്ളിക്കര, ഹോസ്റ്റൽ മാനേജർ സുബൈർ, പ്രിൻസിപ്പൽ സിയാദ്, സീനിയർ അസിസ്റ്റൻറ് പരീത്, അഡ്മിനിസ്ട്രേറ്റർ അസീസ് തുടങ്ങിയവർ സമ്മാന വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് ടി.ബി. നാസർ, സി.ശാകിർ, അജയ് എന്നിവർ സംസാരിച്ചു. പടം. EK__PALLI___IMG-20190227-WA0113 പെരിങ്ങാല ഐ.സി.ടി ഇഗ്ലീഷ് മീഡിയം സ്കൂളിെൻറ നേതൃത്വത്തിൽ നടത്തിയ അമ്പലമേട് സബ് ഇൻസ്പെക്ടർ പി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.