കോലഞ്ചേരി: ടോറസും ആപെ ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ആപെ ഓടിച്ചിരുന്ന മരട് വടക് കേടത്ത് മുഹമ്മദ് ജിൻസിനാണ് (22) പരിക്കേറ്റത്. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. കോലഞ്ചേരിയിലെ സ്വകാര്യ മിനറൽ വാട്ടർ കമ്പനിയിലേക്ക് വെള്ളമെടുക്കാൻ വന്ന ആപെയിൽ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ഓട്ടോയിൽനിന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് യുവാവിനെ പുറത്തെടുത്തത്. അപകടനില തരണം ചെയ്തിട്ടിെല്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.