കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ പരിഗണിക്കപ്പെട്ടിരുന്ന രണ്ട് അഭിനേത് രികളും ഒപ്പമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് പ്രഖ്യാപിക്കുേമ്പാൾ നിമിഷ സജയൻ വാഴക്കാലയിലെ വീട്ടിൽ ടി.വിക്ക് മുന്നിലായിരുന്നു. കൈയടിച്ച് നിമിഷക്ക് മുത്തം നൽകിയാണ് ഒപ്പമുണ്ടായിരുന്ന അനു സിതാര സന്തോഷം പ്രകടിപ്പിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് നിമിഷ സജയന്‍ പ്രതികരിച്ചു. താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് നല്ലരീതിയില്‍ എത്തുെന്നന്ന് അറിയുന്നത് ആഹ്ലാദകരമാണ്. ചോല എന്ന സിനിമയില്‍ സ്‌കൂള്‍ കുട്ടിയായാണ് അഭിനയിച്ചത്. ഇതുവരെ ചെയ്തതില്‍ വളരെ വ്യത്യസ്ത കഥാപാത്രം. അവാര്‍ഡ് തെൻറ ഉത്തരവാദിത്തം കൂട്ടി. ഇനിയും ലഭിക്കുന്ന കഥാപാത്രം മികച്ചതാക്കാൻ കഠിനാധ്വാനം തുടരും. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' തുടങ്ങി 'ചോല' വരെയുള്ള തെൻറ അഭിനയത്തിന് കിട്ടിയ അംഗീകാരമാണ് സംസ്ഥാന അവാർഡ്. അനു സിതാരയുടെ 'ക്യാപ്റ്റനി'ലെ പ്രകടനം പുരസ്കാരത്തിന് ഒപ്പമുണ്ടായിരുന്നു. 'ഒരു കുപ്രസിദ്ധപയ്യൻ' സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.