ആലപ്പുഴ: മുസ്‌ലിം ലീഗ് സ്ഥാപകദിനമായ മാര്‍ച്ച് 10ന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടക്കുന ്ന ഏകദിനസമ്മേളനത്തിെൻറ ഒരുക്കം പുരോഗമിക്കുന്നു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 5000 പ്രതിനിധികളാണ് ഖാഇദേ മില്ലത്ത് നഗറില്‍ (ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം) നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ജില്ലതലങ്ങളില്‍ പുരോഗമിക്കുകയാണ്. പ്രാരംഭ, സമാപന സെഷനുകള്‍ക്ക് പുറമെ അഞ്ച് തീം മാറ്റിക് സെഷനുകളിലായാണ് സമ്മേളനം. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം വൈകീട്ട് ആറുവരെ നീളും. തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിെൻറ സംഘടനാശക്തി തെളിയിക്കുന്ന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനത്തിെൻറ മുന്നൊരുക്കങ്ങള്‍ ആലപ്പുഴ സി.എച്ച് മഹല്ലില്‍ ചേര്‍ന്ന വിവിധ സബ് കമ്മിറ്റികളുടെ നേതൃയോഗം അവലോകനം ചെയ്തു. മാര്‍ച്ച് ഒന്നിന് പതാകദിനാചരണം സംഘടിപ്പിക്കും. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സംസ്ഥാന നേതാക്കള്‍ ജില്ലകേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മാര്‍ച്ച് ഒമ്പതിന് ശാഖ പഞ്ചായത്തുതലങ്ങളില്‍ വിളംബര ജാഥകളും സംഘടിപ്പിക്കും. അവലോകനയോഗം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ.എം. നസീര്‍ , സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, പി.എം. സാദിഖലി, ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി വി.ഇ അബ്ദുല്‍ ഗഫൂര്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ എ. യഹിയ, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, എസ്. കബീര്‍, എസ്. എ അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, ബി. എ. ഗഫൂര്‍, മുഹമ്മദ് കൊച്ചുകളം, യു.മുഹമ്മദ് ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷെരീഫ്, എ. സഫീര്‍ പീടിയേക്കല്‍, എ.എം. നൗഫല്‍, നസീര്‍ മണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ഓഫിസ് ഉദ്ഘാടനവും കെ.പി.എ. മജീദ് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.