ക്ഷേത്രോത്സവ മഹാപന്തൽ കാൽനാട്ട്

ആലുവ: തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ട ദർശന മഹോത്സവത്തോടനുബന്ധിച്ച് നിർമിക്കുന്ന മഹാപന്തലി​െ ൻറ കാൽനാട്ട വേളാമന പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് ഉത്സവം. ക്ഷേത്രത്തിലും പരിസരത്തുമായി 50,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള താൽക്കാലിക പന്തലുകളാണ് നിർമിക്കുന്നത്. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ എം.ബി. സുദർശനകുമാർ, സെക്രട്ടറി ദിലീപ്, വിവിധ കമ്മിറ്റി കൺവീനർമാരായ മഹേഷ് കോവാട്ട്, സുനിൽ പുതിയേടത്ത്, സജീഷ് ആയില്യം, പ്രസാദ്, രവി സ്വാമി, കണ്ണൻ പൊയ്യാട്ട്, രൂപേഷ് പൊയ്യാട്ട്, ശശി തുരുത്ത്, അരുൺ പൊയ്യാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.