കരുമാല്ലൂർ: ആലുവ-പറവൂർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങൾ ആല ുവ എ.ടി.ഒ ഓഫിസിനു കുത്തിയിരുപ്പ് സത്യഗ്രഹം നടത്തി. സർവിസ് കുറവായതിനാൽ യാത്രദുരിതം ദിനേനെ വർധിക്കുകയാണ് കരുമാല്ലൂർ, തട്ടംപാടി, മനക്കപ്പടി വെളിയത്തുനാട് ഭാഗങ്ങളിലേക്കുള്ള വിദ്യാർഥികളടക്കം ഏറെ ബുദ്ധമുട്ടിലാണ്. ഇതിനു പരിഹാരം കാണണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്തോടെ അംഗങ്ങൾ ആലുവ എ.ടി.ഒ ഓഫിസിന് മുന്നിൽ സത്യഗ്രഹമിരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് എ.എം. അലി അധ്യക്ഷതവഹിച്ചു പി.എസ്. നസീർ, പി.എം. ദിപിൻ, റഷീദ മുഹമ്മദാലി, എ.എം. അബു, വി.എ. മുഹമ്മദ് അഷ്റഫ്, പി.ആർ. പ്രമോദ്, വാഹിദ ലത്തീഫ്, ലളിത സന്തോഷ്, സാജിത നിസാർ, പ്രബിത ജിജി എന്നിവർ നേതൃത്വം നൽകി. സോണൽ ഓഫിസുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാമെന്ന് എ.ടി.ഒ ഉറപ്പുനൽകിയതിെൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.