ആംബുലൻസ് പൊട്ടിത്തെറിച്ച സംഭവം: സമഗ്ര അന്വേഷണം നടത്തണം -കൊടിക്കുന്നിൽ സുരേഷ് എം.പി

ആലപ്പുഴ: കുട്ടനാട്ടിലെ ചമ്പക്കുളം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് പൊട്ട ിത്തെറിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സർക്കാറിനോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പി​െൻറ ഉടമസ്ഥതയിലെ 108 ആംബുലൻസുകളിൽ പതിയിരിക്കുന്ന അപകടത്തി​െൻറ ഭയാനക ചിത്രമാണ് കഴിഞ്ഞദിവസം ചമ്പക്കുളത്ത് കണ്ടത്. ആംബുലൻസുകളിൽ സ്ഥാപിച്ച ഓക്സിജൻ സിലിണ്ടറുകളുടെ സുരക്ഷിതത്വം സമയാസമയങ്ങളിൽ പരിശോധിക്കാത്തതുമൂലമാണ് അപകടമുണ്ടായതെന്ന് എം.പി പറഞ്ഞു. വാഹനങ്ങൾക്കും കടകൾക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി ദുരന്തനിവാരണ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച മോഹനൻകുട്ടി നായരുടെ വീട് സന്ദർശിച്ച എം.പി കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരമായി നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകണമെന്നും ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സബ് ജഡ്ജി ഇടപെട്ടു; ദുരിതാശ്വാസത്തിനുള്ള അരിയും തുണിത്തരങ്ങളും വിതരണം ചെയ്യാൻ നടപടി ചെങ്ങന്നൂർ: െറയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള അരിയും തുണിത്തരങ്ങളും സബ് ജഡ്ജി ഇടപെട്ട് വിതരണം ചെയ്യുന്നതിന് ഏർപ്പാടാക്കി. ചെങ്ങന്നൂരിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ സൂക്ഷിച്ച സാധനങ്ങൾ സെക്കന്ദരാബാദിൽനിന്ന് പത്തനംതിട്ട കലക്ടറുടെ പേരിൽ അയച്ചിരുന്നതാണ്. ടൺകണക്കിന് പച്ചരി ഏറ്റെടുക്കാൻ ആളില്ലാതെ പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്നു. അരിച്ചാക്കുകൾ സ്റ്റേഷൻ സൂപ്രണ്ട് പോർട്ടർമാരെ ഉപയോഗിച്ച് എക്സ്കലേറ്ററി​െൻറ അടിയിലേക്ക് മാറ്റി. ഇതിൽ തുണിത്തരങ്ങളുമുണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് താലൂക്ക് ഓഫിസിൽ വിവരം അറിയിച്ചിരുന്നതായി പറയുന്നു. എന്നാൽ, തങ്ങൾ വിവരം അറിഞ്ഞിരുന്നില്ലെന്ന നിലപാടിലാണ് റവന്യൂ വിഭാഗം. ഒരാഴ്ചയായി നടപടി സ്വീകരിക്കാത്തതിനാൽ എലിയും പാറ്റയും കിളികളും ഇവ ഭക്ഷിച്ചുവരുന്നതിനിടെയാണ് ആലപ്പുഴ സബ് ജഡ്ജിയും ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ വി. ഉദയകുമാർ ഇടപെട്ടത്. എത്രയും പെട്ടെന്ന് ഇവ നീക്കം ചെയ്യാനും അർഹർക്ക് എത്തിക്കാനും തഹസിൽദാർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.