പെരുമ്പാവൂരിൽ കാർ ഉപേക്ഷിച്ചനിലയിൽ; ഉണ്ണിക്കുട്ടൻ വധവുമായി ബന്ധമെന്ന്​ സംശയം

പെരുമ്പാവൂർ: കർണാടക രജിസ്ട്രേഷനിലുള്ള നിസാൻ മൈക്ര കാർ പെരുമ്പാവൂർ നെടുന്തോടിലെ വെയ്ബ്രിഡ്ജിൽ ഉപേക്ഷിക്കപ് പെട്ട നിലയിൽ കണ്ടെത്തി. സംശയാസ്പദമായി കാർ കാണപ്പെട്ടതിനെ തുടർന്ന് വെയ്ബ്രിഡ്ജ് ഉടമകളാണ് പൊലീസിൽ വിവരം നൽകിയത്. കാറി​െൻറ രജിസ്േട്രഷൻ നമ്പർ വ്യാജമാണെന്നും കേരളത്തിൽ രജിസ്േട്രഷനുള്ള വാഹനം കർണാടക സ്വദേശിയുടേതാണെന്നുമാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. കർണാടകയിൽ പെരുമ്പാവൂർ സ്വദേശി ഉണ്ണിക്കുട്ടൻ കൊല്ലപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ തുടങ്ങിയവയിൽ സജീവമായിരുന്ന ഉണ്ണിക്കുട്ട​െൻറ സഹായികളിൽ പ്രധാനി നെടുന്തോട് സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉണ്ണിക്കുട്ടൻ കർണാടകയിൽ വധിക്കപ്പെടുമ്പോൾ നാലുപേർ കൂട്ടത്തിലുണ്ടായിരുന്നു. പറവൂർ വെടിമറ സ്വദേശികളായ ഇവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. കൂടാതെ, ഉണ്ണിക്കുട്ടനും കൂട്ടരും കർണാടകയിലേക്ക് പോകുമ്പോൾ ഇവർക്ക് പിന്നാലെ പെരുമ്പാവൂർ സ്വദേശികളുമുണ്ടായിരുന്നു. നെടുന്തോട് കണ്ടെത്തിയത് ഇവർ സഞ്ചരിച്ച കാറാണെന്നാണ് സംശയം. സ്വർണക്കടത്ത് ഉൾെപ്പടെയുള്ള കാര്യങ്ങൾക്ക് കർണാടകയിലേക്ക് നിരന്തരം സഞ്ചരിച്ച ഉണ്ണിക്കുട്ടനും കൂട്ടരും സ്ഥിരമായി ഈ വാഹനമാണോ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കും. കാറി​െൻറ ഡോർ തുറക്കാൻ സാധിക്കാതിരുന്നതിനെത്തുടർന്ന് െക്രയിൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് സ്റ്റേഷനിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.