ചെങ്ങന്നൂർ: മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ പരസ്പരം മാറിയതിനെത്തുടർന്ന് സംഘർഷാവസ്ഥ. ചെങ്ങന്നൂരിൽനിന്ന് പൊലീസ് എത്തി നിയന്ത്രിച്ചു. മുളക്കുഴ രാജേശ്വരി വീട്ടിൽ ഭാസ്കര കുറുപ്പ് (77), ചെറിയനാട് നാക്കോലക്കൽ നെയ്യാത്ത് മണ്ണിൽ എൻ.പി. ദാനിയേൽ (87) എന്നിവരുടെ മൃതദേഹങ്ങളാണ് മാറിയത്. ഭാസ്കര കുറുപ്പിെൻറ മൃതദേഹമാണ് ബന്ധുക്കളെത്തി ആദ്യം മോർച്ചറിയിൽനിന്ന് വീട്ടിലേക്ക് സംസ്കാരച്ചടങ്ങിന് കൊണ്ടുപോയത്. ഒരുമണിക്കൂർ വൈകി എൻ.പി. ദാനിയേലിെൻറ മൃതദേഹം എടുക്കാൻ ബന്ധപ്പെട്ടവർ എത്തിയപ്പോൾ സെല്ലിൽ മൃതദേഹം കാണാനില്ല. ദാനിയേലിേൻറത് ആറാം നമ്പറിലും കുറുപ്പിേൻറത് ഒന്നാം നമ്പറിലുമാണ് സൂക്ഷിച്ചിരുന്നത്. തുടർന്നാണ് സംഘർഷാവസ്ഥ സംജാതമായത്. ചെങ്ങന്നൂരിൽനിന്ന് പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. അന്വേഷണത്തിൽ മൃതദേഹങ്ങൾ പരസ്പരം മാറിയതായി കണ്ടെത്തിയതോടെ ആശുപത്രി ആംബുലൻസിൽ മുളക്കുഴയിലെ 'രാജേശ്വരി'യിൽ മൃതദേഹം എത്തിച്ചു. 11ന് വീട്ടുവളപ്പിൽ നടത്തേണ്ട സംസ്കാരച്ചടങ്ങുകളുടെ തിരക്കിലായിരുന്നു കുടുംബാംഗങ്ങൾ. മൃതദേഹങ്ങൾ ഇവിടെ പരസ്പരം മാറ്റിയെടുത്തു. എൻ.പി. ദാനിയേലിെൻറ മൃതദേഹം തിരികെ കൊണ്ടുവന്ന് ബന്ധുക്കളെ ഏൽപിച്ചു. ആശയക്കുഴപ്പങ്ങളെത്തുടർന്ന് ഇരുസംസ്കാരവും താമസിച്ചാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.