കൊച്ചി: സംസ്ഥാന ജി.എസ്.ടി വകുപ്പിൽ ആവശ്യത്തിന് വിശ്രമവും സൗകര്യങ്ങളുമില്ലാതെ ജീവനക്കാർ ബുദ്ധിമുട്ടിൽ. സർെവയിലൻസ് സ്ക്വാഡിൽ ജോലി ചെയ്യുന്ന നൂറോളം അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാർക്കാണ് തുടർച്ചയായി 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നത്. ജി.എസ്.ടി നിയമപ്രകാരം ചെക്പോസ്റ്റ് നിർത്തിയപ്പോൾ മൊബൈൽ ചെക്പോസ്റ്റ് എന്ന രൂപത്തിൽ ആരംഭിച്ച സംവിധാനമാണ് സർെവയിലൻസ് സ്ക്വാഡ്. ഇതിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും വിദൂര ജില്ലകളിൽനിന്നുള്ളവരാണ്. ഇവർക്ക് ആഴ്ചാവധിയോ പൊതു അവധികളോ ലഭിക്കുന്നില്ലെന്നാണ് പരാതി. അതിനാൽ പലർക്കും വീട്ടിൽപോലും പോകാൻ കഴിയുന്നില്ല. അവധിയെടുക്കുന്നതിന് 48 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നു. പാലക്കാട്, വയനാട് കാസർകോട് ജില്ലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവുമധികം കഷ്ടപ്പാട്. ഇവരിൽ ഭൂരിഭാഗവും കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. ഇവർക്ക് നാട്ടിൽ പോയിവരാൻ തീരെ കഴിയുന്നില്ല. കടുത്ത വെയിലിലും മഴയിലും 24 മുതൽ 48 മണിക്കൂർ വരെ ഫീൽഡ് ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത് ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരു സർെവയിലൻസ് സ്ക്വാഡിൽ ഒരേസമയം രണ്ട് എ.എസ്.ടി.ഒമാരും ൈഡ്രവറുമാണ് ഉണ്ടാകുക. വിശ്രമസൗകര്യങ്ങളില്ലെന്ന് മാത്രമല്ല, രാത്രി ഉറങ്ങണമെങ്കിൽ പോലും ജീപ്പ് മാത്രമാണ് അഭയം. നിർദേശിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് വാഹനം മാറ്റരുതെന്ന് അറിയിപ്പുള്ളതിനാൽ ഡ്യൂട്ടി കഴിഞ്ഞ് രാത്രി മടങ്ങണമെങ്കിലും സാധിക്കില്ല. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ഒരു സൗകര്യവും സർക്കാർ ചെയ്തിട്ടില്ല. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളോ അലവൻേസാ നൽകുന്നില്ല. രാത്രി അധിക ഡ്യൂട്ടിക്കുപകരം ലഭിക്കേണ്ട അവധി ലഭിക്കുന്നില്ല. ജി.എസ്.ടി വകുപ്പിൽ ധാരാളം എ.എസ്.ടി.മാർ ഉണ്ടായിട്ടും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് കാരണം. അതേസമയം, എട്ടുമണിക്കൂർ മാത്രേമ ജോലി ചെയ്യേണ്ടതുള്ളൂവെന്നും ഓരോ ആഴ്ചയും കൃത്യമായ അവധി നൽകണമെന്ന ഉത്തരവ് അനുസരിച്ചാണ് ഷിഫ്റ്റ് ക്രമീകരിക്കാൻ നിർദേശിച്ചിട്ടുള്ളതെന്നും ജി.എസ്.ടി അസി. കമീഷണർ ഷൈനമോൾ 'മാധ്യമ'ത്തോട് പറഞ്ഞു. ഷംനാസ് കാലായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.