ആലപ്പുഴ: തണ്ണീർമുക്കത്തെയും വെച്ചൂരിലെയും വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതത്തിലായവർക്ക് സഹായമായി നൽകുന്നതിന് പകരം തണ്ണീർമുക്കം ബണ്ടിൽനിന്ന് നീക്കം ചെയ്യുന്ന മണ്ണ് ലേലം ചെയ്യാനുള്ള ഇറിഗേഷൻ വകുപ്പിെൻറ നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് കെ.സി. വേണുഗോപാൽ എം.പി. മണ്ണ് നീക്കുന്നതിൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലമുണ്ടായ വെള്ളപ്പൊക്കം കാരണം ദുരിതത്തിലായവരെ സഹായിക്കുന്നതിന് ഈ മണ്ണ് അവർക്ക് വെള്ളപ്പൊക്ക നിവാരണപ്രവർത്തങ്ങൾക്ക് വിതരണം ചെയ്യാമെന്നായിരുന്നു നേരേത്ത ഉണ്ടായിരുന്ന തീരുമാനം. എന്നാൽ, അതിന് വിപരീതമായി മണ്ണ് ലേലംചെയ്ത് പണം സർക്കാറിലേക്ക് മുതൽക്കൂട്ടാനുള്ള സർക്കാറിെൻറ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മണ്ണ് നീക്കുന്നതുൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾകൂടി ഉടൻ പൂർത്തിയാക്കി ബണ്ട് പൂർണമായും പ്രവർത്തിപ്പിക്കുകയും വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട എല്ലാ നടപടിയും സ്വീകരിക്കുകയും വേണം. പക്ഷേ അതിെൻറ പേരിൽ ഈ ബണ്ടിെൻറ നിർമാണത്തോടെ ബുദ്ധിമുട്ടിലായ സാധാരണക്കാരെ വീണ്ടും അവഗണിക്കുന്നത് അനുവദിക്കില്ലെന്നും ലേല നീക്കത്തിൽനിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം.പി അറിയിച്ചു. കോടയും വാറ്റുപകരണങ്ങളുമായി പിടിയിൽ ആലപ്പുഴ: എക്സൈസ് സ്പെഷൽ സ്ക്വാഡ് കലവൂർ ഭാഗത്ത് വ്യാഴാഴ്ച രാവിലെ നടത്തിയ റെയ്ഡിൽ 160 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10ാം വാർഡ് പുത്തൻപുരക്കൽ വീട്ടിൽ ജോണിയെ (റോബിൻ -41) അറസ്റ്റ് ചെയ്തു. വീട്ടിൽനിന്നാണ് കോടയും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും കണ്ടെടുത്തത്. ആവശ്യപ്പെടുന്നതനുസരിച്ച് ചാരായം വാറ്റി വിൽക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് റോബിൻ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സി.െഎ വി. റോബർട്ടിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അമൽരാജൻ, പ്രിവൻറിവ് ഓഫിസർമാരായ എ. കുഞ്ഞുമോന്‍, എം. ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, ടി. ജിയേഷ്, എസ്.ആർ. റഹീം, എസ്. അരുൺ, വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. കാർ മോഷണം പോയി ഹരിപ്പാട്: ഓട്ടോ മൊബൈൽ കടയിൽ സൂക്ഷിച്ചിരുന്ന കെ.എൽ 13 എസ് 4 888 എന്ന നമ്പറിെല ഇന്നോവ കാർ മോഷണം പോയതായി പരാതി. പാനൂർ പറയൻതറയിൽ സിയാദിെൻറ ഉടമസ്ഥതയിെല കാറാണ് വ്യാഴാഴ്ച രാവിലെ കാണാതായത്. കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രദീപിെൻറ ഓട്ടോ മൊബൈൽ കടയിൽനിന്നാണ് മോഷണം പോയത്. ബുധനാഴ്ച വൈകീട്ട് പ്രദീപിനെ കാർ ഏൽപിച്ച് സിയാദ് മടങ്ങിയതാണ്. പിറ്റേന്ന് കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് മോഷണം പോയത് അറിയുന്നത്. ഹരിപ്പാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.