കുട്ടനാട്: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ അപകടം പതിവാകുന്നു. റോഡിലെ കുഴിയില്‍ ബസ് വീണതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ തലക്ക് പരിക്കേറ്റു. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ കൊട്ടാരക്കര കുമാര്‍ ഭവനില്‍ പി. ശ്രീകുമാറിനാണ് (39) തലക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂേന്നാടെ നെടുമുടി നസ്രത്ത് ജങ്ഷന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം. ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴക്ക് പോവുകയായിരുന്ന എ.ടി.എ 268ാം നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകത്തിൽപെട്ടത്. ഓട്ടത്തിനിെട വെള്ളക്കെട്ടുള്ള റോഡിലെ കുഴിയില്‍ ബസ് വീഴുകയായിരുന്നു. ബസിെൻറ പിറകില്‍ കണ്ടക്ടര്‍ സീറ്റിലിരിക്കുകയായിരുന്നു ശ്രീകുമാര്‍. കുഴിയില്‍ വീണതിനെത്തുടര്‍ന്ന് ബസിെൻറ പിന്‍ഭാഗം ഉലയുകയും ജനാലയുടെ ഷട്ടര്‍ ക്ലിപ്പില്‍ തലയടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതേ ബസില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മുറിവില്‍ മൂന്ന് തുന്നൽ വേണ്ടിവന്നു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. ഒളിവിലായിരുന്ന ഗുണ്ട നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ മാന്നാർ: യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരുവർഷമായി ഒളിവിലായിരുന്ന ഗുണ്ട നേതാവടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാപ്പ േകസിൽ ഉൾപ്പെട്ട ഗുണ്ട നേതാവ് നിരണം കിഴക്ക് ഭാഗം മുണ്ട നാലിൽ വീട്ടിൽ അനീഷ് കുമാർ (34), നിരണം കൊറ്റൻ ചാത്തനാലിൽ അപ്പു എന്ന സുജിത് (24), ചെന്നിത്തല ചെറുകോൽ കിരൺ ഭവനത്തിൽ കിരൺകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. മാന്നാർ സി.െഎ ജോസ് മാത്യുവിെൻറ നേതൃത്വത്തിലെ െപാലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 2017 ആഗസ്റ്റ് 11ന് മാന്നാർ മുട്ടേൽ ജങ്ഷന് വടക്ക് വല്യച്ചൻ കാവിന് സമീപം റോഡിൽ മാന്നാർ പാവുക്കര കോവുംപുറത്ത് വീട്ടിൽ തൻസിനെ ബൈക്കിലെത്തിയ എട്ടംഗ സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. അനീഷ് കുമാർ പുളിക്കീഴ്, മാന്നാർ, വീയപുരം, എടത്വ സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ കാപ്പ നിയമപ്രകാരം ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്ന് െപാലീസ് പറഞ്ഞു. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.