കൊച്ചി: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് വീതികൂട്ടാനുള്ള നടപടി വേഗത്തിലാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഒരു ഭൂവുടമ സ്ഥലം വിട്ടുകൊടുക്കാൻ തയാറാവാത്തതിെൻറ പേരിൽ 16 വർഷമായി നിർമാണ നടപടി മുടങ്ങിക്കിടക്കുന്നതായി ചൂണ്ടിക്കാട്ടി റെയിൽ ആൻഡ് റോഡ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. പാലക്കാട് ജില്ല കലക്ടർ 2002ൽ പാലക്കാട് ജങ്ഷൻ (ഒലവക്കോട്) സ്റ്റേഷൻറോഡ് വീതികൂട്ടാൻ നടപടി തുടങ്ങിയിരുന്നു. നടപടി സ്തംഭിച്ചതിനെത്തുടർന്ന് ഭൂമി വിട്ടുകൊടുക്കാത്ത ഭൂവുടമയെ പുനരധിവസിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതു പരിഗണിച്ച് റോഡ് വീതി കൂട്ടാൻ ഹൈകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കലക്ടർ നടപടി തുടങ്ങിയെങ്കിലും പാലക്കാട് എം.പി ഇടപെട്ട് ഭൂമി ഏറ്റെടുക്കൽ തടയുകയായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഭൂമി ഏറ്റെടുത്ത് റോഡിെൻറ വീതി കൂട്ടണം. ഈ റോഡിലെ കച്ചവടക്കാരുടെ ചട്ടുകമായി പ്രവർത്തിക്കുന്നതിനാലാണ് ഭൂവുടമ ഭൂമി വിട്ടു നൽകാത്തതെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.