കുട്ടനാട്: 108 ആംബുലൻസ് കത്തി പൊട്ടിത്തെറിച്ച അപകടത്തിൽ . ആശുപത്രിയുടെ ഒരുഭാഗം പൂർണമായി തകർന്നു. ട്രസ് വർക്കുകളും ചില്ലുകളും വാതിലുകളും ജനലുകളും നശിച്ചു. ആശുപത്രി പരിസരത്തെ ചെറിയ മെറ്റലുകൾക്കിടയിലേക്ക് ചില്ലുകൾ പൊട്ടിവീണതിനാൽ ഇവ വാരിക്കളയേണ്ട സ്ഥിതിയാണ്. ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ ആംബുലൻസിെൻറ മുകൾഭാഗം ആശുപത്രിയുടെ മേൽത്തട്ടിലെ ഗ്രില്ലിൽ കുടുങ്ങി. തൊട്ടടുത്ത കടയും കത്തിനശിച്ചു. ആശുപത്രിയിൽ എത്തുന്നവർക്ക് ഏറെ സഹായം ചെയ്യുന്ന ആളുടെ കടയാണ് കത്തിയമർന്നത്. ഇൗ സമയം, കുട്ടനാട്ടിൽ കത്തിനശിച്ച വീട്ടിൽനിന്ന് ആശുപത്രിയിൽ എലിപ്പനിക്ക് മരുന്നുവാങ്ങാൻ വന്ന ആളുടെ ബൈക്കും കത്തിനശിച്ചു. രോഗിയെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിച്ചില്ല; ഗുരുതര പൊള്ളലേറ്റ് സെയ്ഫുദ്ദീൻ ചികിത്സയിൽ നീർക്കുന്നം: തീ ആളിപ്പടരുന്ന ആംബുലൻസിൽനിന്ന് രോഗിയെ തനിച്ചാക്കി രക്ഷപ്പെടാൻ സെയ്ഫുദ്ദീനായില്ല. ഈ സമയം സ്വന്തം ജീവനെക്കുറിച്ച് സെയ്ഫുദ്ദീൻ ചിന്തിച്ചതേയില്ല. രോഗിയെ രക്ഷിക്കുന്നതിനിെട ഗുരുതര പൊള്ളലേറ്റ ഇദ്ദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചമ്പക്കുളം ഗവ. ആശുപത്രിക്ക് സമീപം കത്തിനശിച്ച 108 ആംബുലൻസിലെ എമർജൻസി മെയിൽ ടെക്നീഷ്യനാണ് പുന്നപ്ര കളത്തട്ടിന് കിഴക്ക് കിഴവന തയ്യിൽ സെയ്ഫുദ്ദീൻ (33). മറ്റൊരു രോഗിയെയുംകൊണ്ട് പോകുന്നതിനിെടയാണ് ഫോൺ വന്നത്. ചമ്പക്കുളത്ത് എത്തി നെഞ്ചുവേദനയുള്ള രോഗിയെ കൊണ്ടുപോകാൻ ഒരുങ്ങവെയാണ് ആംബുലൻസിന് തീപിടിച്ചത്. മരിച്ച മോഹനനുവേണ്ടി ഓക്സിജൻ സിലിണ്ടർ പ്രവർത്തിക്കുമ്പോഴാണ് പുകവരുന്നത് കണ്ടത്. ഉടൻ സെയ്ഫുദ്ദീൻ പുറത്തിറങ്ങി. സ്ട്രെച്ചർ വലിച്ച് രോഗിയെ കയറ്റാൻ ശ്രമിച്ചു. രോഗിയുടെ തോളിൽ പൊക്കി എഴുന്നേൽപിക്കാൻ ശ്രമിച്ചു. ഇതിനിെട തീ ആളാൻ തുടങ്ങി. ഡ്രൈവർ മുരുകൻ സീറ്റിൽനിന്ന് പുറത്ത് ചാടി. നാട്ടുകാർ സെയ്ഫുദ്ദീനോടൊപ്പം രോഗിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തീ വീണ്ടും ആളിപ്പടരുന്നതിനിെട സെയ്ഫുദ്ദീന് പൊള്ളലേറ്റുതുടങ്ങിയിരുന്നു. രോഗിയെ പുറത്ത് എത്തിച്ചപ്പോഴേക്കും സെയ്ഫുദ്ദീൻ തളർന്നിരുന്നു. രോഗിയെ ഓടിക്കൂടിയവരെ ഏൽപിച്ചശേഷം സെയ്ഫുദ്ദീൻ നടന്ന് സ്വകാര്യ വാഹനത്തിനടുത്തെത്തി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.