ഒന്നാംവര്‍ഷ പി.ജി പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനതീയതി ഇന്ന് തിരുവനന്തപുരം: ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് (2018-19 അധ്യയനവര്‍ഷം) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെൻറ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പ്രൊഫൈലില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനും സെപ്റ്റംബര്‍ ഏഴുവരെ സമയം ഉണ്ടാകും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ അതിനുശേഷമുള്ള പ്രിൻറൗട്ട് എടുക്കണം. കമ്യൂണിറ്റി േക്വാട്ട, സ്‌പോര്‍ട്‌സ് േക്വാട്ട എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും ബന്ധപ്പെട്ട കോളജുകളില്‍ സെപ്റ്റംബര്‍ ഏഴിനകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാന തീയതി വെള്ളിയാഴ്ച. ടൈംടേബിള്‍ 2018 സെപ്റ്റംബര്‍/ഒക്‌ടോബര്‍ മാസം നടക്കുന്ന നാലാം സെമസ്റ്റര്‍ റെഗുലര്‍ ബി. ടെക് കോഴ്‌സ് കോഡില്‍ വരുന്ന രണ്ടും നാലും സെമസ്റ്റര്‍ ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌േചഡ് (2008 സ്‌കീം) പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ക്ലാസുകള്‍ 10ന് തുടങ്ങും സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ സെമസ്റ്റര്‍ സി.ബി.സി.എസ്/കരിയര്‍ റിലേറ്റഡ് ഡിഗ്രി കോഴ്‌സുകളുടെ ക്ലാസുകള്‍ അക്കാദമിക് കലണ്ടര്‍ പ്രകാരം 10ന് ആരംഭിക്കും. അപേക്ഷ ക്ഷണിക്കുന്നു തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നെടുമങ്ങാട് പനവൂര്‍ മുസ്ലിം അസോസിയേഷന്‍ കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി: ആറുമാസം, യോഗ്യത: പ്ലസ് ടു/പ്രീ-ഡിഗ്രി. അപേക്ഷ കോളജിലെ തുടര്‍വിദ്യാഭ്യാസ യൂനിറ്റില്‍നിന്ന് ലഭിക്കും. അപേക്ഷാഫീസ് 110 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0472-2867555, 7293973530. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ 2018-2019 വര്‍ഷത്തെ എം.എസ്.ഡബ്ല്യു, എം.എ.എച്ച്.ആര്‍.എം കോഴ്‌സുകളുടെ അഡ്മിഷനുവേണ്ടിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.