പ്രളയബാധിതമേഖലകളിൽ വിതരണ​ത്തിനെത്തിയ വസ്​ത്രങ്ങൾ എടുത്ത വനിത പൊലീസുകാർക്കെതിരെ നടപടി

കൊച്ചി: പ്രളയബാധിതമേഖലകളിൽ വിതരണത്തിനെത്തിയ വസ്ത്രങ്ങൾ സ്വന്തം നിലയിൽ വിതരണം ചെയ്യാനെന്ന പേരിൽ എടുത്ത പൊലീസുകാർക്കെതിരെ നടപടി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ 12 വനിത പൊലീസുകാരടക്കം 13 പേരെ ഇതര സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് ഉത്തരവിറക്കി. സെൻട്രൽ സ്റ്റേഷനിലെ പി.എ അജയകുമാർ, പ്രിയ പി.കൃഷ്ണൻ, എൻ.ബി ജിഷ, ബിന്ദു സി. നായർ, സന്ധ്യമോൾ, സിന്ധു, സി.എസ്.സുനിത, സരിത, അഖില ദാസ്, പിങ്ക് പൊലീസിലെ എലിസബത്ത് ബിനു, രാജിമോൾ, ചിത്ര, ഷീജ എന്നിവർക്കാണ് സ്ഥലംമാറ്റം. പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യാൻ എറണാകുളം എസ്.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ വസ്ത്രങ്ങളുൾപ്പെടെ സമാഹരിച്ചിരുന്നു. കോയമ്പത്തൂരിൽനിന്നെത്തിയ കെട്ടിൽനിന്ന് തുണിത്തരങ്ങൾ തരംതിരിക്കാൻ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാർക്കായിരുന്നു ചുമതല. ഇതിനിടെ, സാരിയുൾപ്പെടെ തുണിത്തരങ്ങൾ ഏതാനും വനിത പൊലീസുകാർ സ്വന്തംനിലയിൽ വിതരണം ചെയ്യാനെന്ന പേരിൽ കൊണ്ടുപോകുകയായിരുന്നു. മറ്റു ചില വനിത പൊലീസുകാരാണ് വിവരം പുറത്തുവിട്ടത്. സി.സി.ടി.വിയിൽ ദൃശ്യവും പതിഞ്ഞിരുന്നു. സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ അനന്തലാൽ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് കമീഷണറുടെ നടപടി. എന്നാൽ, എവിടെ വിതരണം ചെയ്യണമെന്ന മാർഗനിർദേശം ഇല്ലാതിരുന്നതിനാൽ സ്വന്തം സ്ഥലങ്ങളിലെ ക്യാമ്പുകളിൽ നൽകാനാണ‌് വസ‌്ത്രങ്ങൾ കൊണ്ടുപോയതെന്ന് നടപടി നേരിടുന്ന വനിത പൊലീസുകാർ പറഞ്ഞു. സ​െൻറ് ആൽബർട‌്സ‌് കോളജിലെ ക്യാമ്പിലടക്കം വിതരണം ചെയ്തു. പരാതി ഉയർന്നതിനെത്തുടർന്ന‌് തിരിച്ചെത്തിച്ചതായും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.