പ്രളയ ദുരിതബാധിതർക്ക് സെൻറ്​ ജോസഫ് എൻ.സി.സിയുടെ കൈത്താങ്ങ്

പിറവം: പ്രളയ ദുരിതബാധിതർക്ക് സ​െൻറ് ജോസഫ് ഹൈസ്കൂൾ എൻ.സി.സി യൂനിറ്റി​െൻറ നേതൃത്വത്തിൽ വീണ്ടും കൈത്താങ്ങ് നൽകി മാതൃകയായി. വെള്ളംകയറി കിടക്കാനുള്ള സൗകര്യങ്ങൾ നഷ്ടപ്പെട്ട ദരിദ്രരും രോഗികളുമായവർക്ക് കിടക്ക നൽകിയാണ് വിദ്യാർഥികൾ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. എൻ.സി.സി ഓഫിസ് പി.പി. ബാബുവി​െൻറയും ഹെഡ്മാസ്റ്റർ ദാനിയേൽ തോമസി​െൻറയും നേതൃത്വത്തിലാണ് പ്രവർത്തനം. ശനിയാഴ്ച രാവിലെ 11ന് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പിറവം എം.എൽ.എ അനൂപ് ജേക്കബ് കിടക്ക വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ അജേഷ്, മനോഹരൻ, സോജൻ ജോർജ്, മെബിൻ ബേബി, സി.ജി. സുകുമാരൻ, ഷിജി ഗോപകുമാർ, ബെന്നി വി. വർഗീസ്, നീതു ഡിജോ, സുനിത വിമൽ, ഹെഡ്മാസ്റ്റർ ദാനിയേൽ തോമസ് എൻ.സി.സി ഓഫിസർ പി.പി. ബാബു, സീനിയർ അസിസ്റ്റൻറ് ഗാഷ്നി പി. ജോർജ് സ്റ്റാഫ് സെക്രട്ടറി ബ്രസി പൗലോസ് സ്കൂൾ ലീഡർ സൗഭാഗ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.