ആലപ്പുഴ: കുട്ടനാട് മേഖലയിലെ ഔദ്യോഗിക ശുചീകരണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പൊതുഗതാഗത സേവനങ്ങൾ നിർത്താൻ അദ്ദേഹം നിർദേശിച്ചു. ശുചീകരണത്തിന് ഇനി എത്തുന്നവർ തങ്ങളുടെ വാഹനസൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. എന്നാൽ, ഇത്തരത്തിൽ എത്തുന്നവർക്ക് ഓരോ കേന്ദ്രത്തിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലൂടെ ഭക്ഷണവും വെള്ളവും നൽകും. ശുചീകരണത്തിന് വരുന്നവർ ജില്ല ഭരണകൂടത്തെ വിവരം ധരിപ്പിക്കണം. പൊതുഗതാഗത സംവിധാനത്തിെൻറ ദുർവ്യയം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം എന്നിവടങ്ങളിലൊഴികെ ഏതാണ്ടെല്ലായിടത്തും ഇതിനകം ശുചീകരണം പൂർത്തിയായിട്ടുണ്ട്. ഇനിയും ഏതെങ്കിലും പ്രദേശത്ത് ശുചീകരണത്തിന് പഞ്ചായത്ത് പ്രസിഡൻറുമാരുടെ ആവശ്യപ്രകാരം എത്തുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നത് പരിഗണിക്കാൻ മന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.