ആലപ്പുഴ: കൃഷിവകുപ്പിെൻറ ആഭിമുഖ്യത്തിൽ കുട്ടനാട് രണ്ടാം പാക്കേജിെൻറ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ധന-പൊതുമരാമത്ത് മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ആസൂത്രണ ബോർഡുമായും കേന്ദ്രസർക്കാരുമായും ചർച്ച നടത്തും. കുട്ടനാട് രണ്ടാം പാക്കേജ് കൊണ്ടുവരുകയാണ് സർക്കാറിെൻറ മുഖ്യഅജണ്ട. പുതിയ പാക്കേജിൽ പ്രളയ നിയന്ത്രണം, കൃഷി എന്നിവക്കാകും പ്രാധാന്യം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഇക്കുറി വലിയ കൃഷിനാശം ഉണ്ടായി. കൂടുതൽ മേഖലയിൽ ഇത്തവണ പുഞ്ചകൃഷി ചെയ്ത് കുട്ടനാട്ടിലെ പ്രളയം മൂലമുള്ള നെൽകൃഷിയുടെ നഷ്ടം പരിഹരിക്കാമെന്നാണ് കൃഷി വകുപ്പ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരുത്തിവളവ് ഉൾെപ്പടെ വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.