പരീക്ഷ മാറ്റി 2018 സെപ്റ്റംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ യു.ജി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എല്ലാം പി.ജി പരീക്ഷകളും പ്രഫഷനല്‍ കോഴ്‌സുകളുടെ പരീക്ഷകളും മുന്‍ നിശ്ചയപ്രകാരം നടക്കും. വിദൂര വിദ്യാഭ്യാസം ഓണ്‍ലൈന്‍ അപേക്ഷ വിദൂര വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് www.sde.keralauniversity.ac.in വഴി അപേക്ഷിക്കാം. ബി.എ (ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഹിന്ദി), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ), ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്), ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബി.സി.എ), ബി.കോം, ബി.എല്‍.ഐ.സി, എം.എ (എക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി), എം.കോം, എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്) എം.എല്‍.ഐ.സി പ്രോഗ്രാമുകള്‍ക്ക് 2018-19 അധ്യയനവര്‍ഷത്തിലേക്ക് ആണ് അവസരം. ഓണ്‍ലൈനായി ഫീസ് അടക്കാം. റെഗുലര്‍ കോഴ്‌സുകളുടെ സിലബസ് ആയിരിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്റ്റംബര്‍ 30. വിവരങ്ങള്‍ക്ക് www.ideku.net. ടൈംടേബിള്‍ രണ്ടാം സെമസ്റ്റര്‍ യൂനിറ്ററി (ത്രിവത്സരം) എൽഎല്‍.ബി പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ഡിഗ്രി/പി.ജി പ്രവേശനതീയതി നീട്ടി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകള്‍/സെൻററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനുള്ള (2018-19) അവസാനതീയതി സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടി. ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2018-19) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനതീയതി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ക്വോട്ട അപേക്ഷകള്‍ സെപ്റ്റംബര്‍ ഏഴുവരെ കോളജുകളില്‍ സമര്‍പ്പിക്കാം. തീയതി നീട്ടി ബി.ടെക് അഞ്ചാം സെമസ്റ്റര്‍ (2013 സ്‌കീം) (പാര്‍ട്ട് ടൈം ഉള്‍പ്പെടെ), ആറാം സെമസ്റ്റര്‍ (സപ്ലിമെൻററി), എട്ടാം സെമസ്റ്റര്‍ (റെഗുലര്‍), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെൻററി) പരീക്ഷകളുടെയും അവസാനവര്‍ഷ ബി.എഫ്.എ പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.കോം, ബി.എസ്സി പരീക്ഷകളുടെയും പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അവസാനതീയതി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി. പരീക്ഷാ ഫീസ് ഒക്‌ടോബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യു/എം.പി.എ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബര്‍ 10 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ ഫൈനോടുകൂടി 18 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ എം.എഫ്.എ (പെയിൻറിങ് ആൻഡ് സ്‌കൽപ്ചര്‍) ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 28ന് ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബര്‍ 10 വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ ഫൈനോടുകൂടി 14 വരെയും അപേക്ഷിക്കാം. എം.ബി.എ പ്രവേശനം: അവസാന തീയതി നീട്ടി സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ മാനേജ്മെൻറ് പഠനകേന്ദ്രങ്ങളിലേക്ക് 2018-19 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള അവസാനതീയതി സെപ്റ്റംബര്‍ 10 വരെ നീട്ടി. സൂക്ഷ്മപരിശോധന 2017 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്സി (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി സെപ്റ്റംബര്‍ മൂന്ന് മുതല്‍ 15 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഇ.ജെ II സെക്ഷനില്‍ ഹാജരാകണം. അപേക്ഷിക്കാം തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ ഒപ്ടോ-ഇലക്േട്രാണിക്സ് പഠനവകുപ്പിൽ ടെക്നീഷ്യൻ തസ്തികയിലേക്ക് 18,000 രൂപ മാസവേതനത്തിൽ ഒരുവർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 20. വിശദവിവരങ്ങൾക്ക്: www.keralauniversity.ac.in/jobs. ജര്‍മന്‍ ഡിപ്ലോമ ജര്‍മന്‍ പഠനവകുപ്പ് നടത്തുന്ന ജര്‍മന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദത്തോടൊപ്പം കേരള സര്‍വകലാശാല ജര്‍മന്‍ പഠനവകുപ്പ് നടത്തുന്ന ജര്‍മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത തത്തുല്യയോഗ്യത. അപേക്ഷ ഫോറം ജര്‍മന്‍ പഠന വകുപ്പില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷാ ഫീസ് 25 രൂപ, രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. അപേക്ഷകള്‍ പിഴ കൂടാതെ സെപ്റ്റംബര്‍ 10 വരെയും 50 രൂപ പിഴയോടെ 17 വരെയും 250 രൂപ പിഴയോടെ 28 വരെയും പാളയം സെനറ്റ് ഹൗസ് കാമ്പസിലുള്ള ജര്‍മന്‍ പഠനവകുപ്പ് ഓഫിസില്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.