ശീട്ടുകളിയും മദ്യപാനവും സ്വൈരജീവിതം തകർക്കുന്നതായി പരാതി

കൂത്താട്ടുകുളം: മുത്തോലപുരം വേളാച്ചേരി താഴത്ത് . മുത്തോലപുരം വേളാച്ചേരിത്താഴത്ത് സ്വകാര്യവ്യക്തിയുടെ ജാതിതോട്ടത്തിൽ വ്യാപകമായി പണം െവച്ചു ശീട്ടുകളിയും മദ്യപാനവും നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട്. പല സംഘങ്ങളായാണ് ഇവിടെ ശീട്ടുകളി നടത്തുന്നത്. ഉന്നതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ മദ്യപാനം, ശീട്ടുകളി എന്നിവയെത്തുടർന്ന് മാല പൊട്ടിക്കലും അടിപിടിയും ഉണ്ടായി. സ്വൈരജീവിതത്തിനും വഴിയാത്രക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഇതിനാൽ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുെന്നന്നും പൊലീസ് ഉടന്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.