കൊച്ചി: എതിരാളികളെയെല്ലാം തകർക്കാനുള്ള കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ഹിഡൻ അജണ്ടക്ക് കളമൊരുക്കി നൽകുന്ന ജോലിയാണ് അർണബ് ഗോസ്വാമിയെപ്പോലുള്ള മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്ന് പ്രതിഷേധക്കൂട്ടായ്മ. പുരോഗമന കലാസാഹിത്യസംഘം, ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ക്കൂട്ടായ്മ. മലയാളികളെ അപമാനിക്കൽ മാത്രമായി ഗോസ്വാമിയുടെ നടപടിയെ കാണാനാവില്ലെന്ന് ഡോ. കെ.ജി. പൗലോസ് പറഞ്ഞു. കഴിഞ്ഞദിവസം അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഇവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച കത്ത് ഗോസ്വാമി പുറത്തുവിട്ടിരുന്നു. ജെ.എൻ.യു സംഭവത്തിൽ കനയ്യകുമാറടക്കം വിദ്യാർഥികളെ രാജ്യേദ്രാഹികളാക്കാൻ വിഡിയോ സീഡിയിൽ കൃത്രിമം കാണിച്ചയാളാണ് ഗോസ്വാമി. ഇതേ നീക്കം തന്നെയാണ് കേരളത്തിെൻറ കാര്യത്തിലും. കേരള ജനതയെ കീഴടക്കാൻ സാധ്യമല്ലെന്ന് ഉറപ്പായതോടെ പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള നീക്കമാണ് അർണബ് ഗോസ്വാമിയുടെ സഹായത്തോടെ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അളക്കാൻ പറ്റിയ വ്യക്തിയല്ല അർണബ് ഗോസ്വാമിയെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പ്രഖ്യാപിക്കുന്നവരാണ് യഥാർഥത്തിൽ രാഷ്ട്രനയത്തെ എതിർക്കുന്ന ദേശവിരുദ്ധർ. അവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. എതിർപ്പുകൾ ശക്തമാകുന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് നരേന്ദ്ര മോദിയെന്നും അേദ്ദഹം പറഞ്ഞു. ആധുനിക കാലത്തെ ഗീബൽസാണ് അർണബ് ഗോസ്വാമിയെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അദ്ദേഹം സ്വീകരിക്കുന്ന നിലപാട് എല്ലാ മാധ്യമ തത്ത്വങ്ങൾക്കും എതിരാണെന്നും ഇൗ മാധ്യമപ്രവർത്തനം എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജോൺ ഫെർണാണ്ടസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി കെ. എസ്. അരുൺകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.