അടിയന്തര ധനസഹായ വിതരണം: ബാങ്കുകള്‍ ഇന്നും പ്രവര്‍ത്തിക്കും

- സിവില്‍ സ്റ്റേഷനിലും പ്രവൃത്തിദിനം - ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്ത ജീവനക്കാര്‍ കലക്ടറേറ്റിലെത്തണമെന്ന് കലക്ടർ കാക്കനാട്: പ്രളയദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായമെത്തിക്കാന്‍ വിവിധ താലൂക്കുകളില്‍ ചുമതലപ്പെടുത്തിയ ബാങ്കുകള്‍ക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് സെപ്റ്റംബര്‍ ഏഴുവരെ ഈ ബാങ്കുകള്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രത്യേക ചുമതലകള്‍ വഹിച്ചിട്ടില്ലാത്ത ജില്ലയിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ജീവനക്കാരും രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്നും കലക്ടര്‍ അറിയിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്ക് ദര്‍ബാര്‍ഹാള്‍ റോഡ് എറണാകുളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വടക്കന്‍ പറവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലുവ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ എന്നീ ബാങ്ക് ശാഖകള്‍ക്കാണ് ഉത്തരവ് ബാധകം. അടിയന്തര ധനസഹായമായി അനുവദിച്ച 10,000 രൂപ ശനിയാഴ്ച വൈകീട്ടോടെ 20,200 കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാന്‍ നടപടിയായതായി ജില്ല ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഞായറാഴ്ച വൈകീട്ടോടെ 15,000 കുടുംബങ്ങള്‍ക്കുകൂടി ധനസഹായം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചതി​െൻറ അടിസ്ഥാനത്തില്‍ പരിശോധനക്കുശേഷമാണ് തഹസില്‍ദാര്‍മാര്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറുന്നത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ സമാഹരിച്ച വിവരങ്ങളുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിക്കായി കലക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ പ്രത്യേക സെല്‍ ജില്ല കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങി. എ.ഡി.എം എം.കെ. കബീര്‍, റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ എം.വി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവ താലൂക്കിലും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ എസ്. ഷാജഹാ​െൻറ നേതൃത്വത്തിലുള്ള സംഘം പറവൂരിലും സന്ദര്‍ശനം നടത്തി. ധനസഹായ വിതരണം വേഗത്തിലാക്കാന്‍ പ്രത്യേക സെല്‍ കാക്കനാട്: പ്രളയദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കാനുള്ള ഡാറ്റാ എന്‍ട്രി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റില്‍ പ്രത്യേകസെല്‍ പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റിലെ പരിഹാരം സ്പെഷല്‍ സെല്ലി​െൻറ നേതൃത്വത്തില്‍ സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രവര്‍ത്തനം. അക്ഷയ സംരംഭകര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍, വളൻറിയര്‍മാര്‍ എന്നിവരടങ്ങുന്ന 80 അംഗ സംഘം രണ്ട് ഷിഫ്റ്റിലായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകള്‍ വഴി നടത്തുന്ന വിവരശേഖരണത്തിന് പുറമെയാണ് സെല്ലി​െൻറ പ്രവര്‍ത്തനം. ബ്ലോക്ക് പഞ്ചായത്തുകളിലും പ്രത്യേക സെല്ലിലുമടക്കം പ്രതിദിനം 330 പേരാണ് ഡാറ്റാ എന്‍ട്രി നടത്തുന്നത്. ക്രോഡീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരാണ് പണം അനുവദിക്കുന്നത്. ഗ്രാമവികസന വകുപ്പിനാണ് വിവരശേഖരണത്തി​െൻറ മേല്‍നോട്ടച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.