തുറവൂർ: പഞ്ചായത്ത് സെക്രട്ടറിമാർക്ക് . മുഹമ്മ പഞ്ചായത്തിൽനിന്ന് വിരമിക്കുന്ന അംബിക, ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽനിന്ന് വിരമിക്കുന്ന സാബു എന്നിവർക്കാണ് പെർഫോമൻസ് ആലപ്പി യൂനിറ്റിനുകീഴിെല പഞ്ചായത്ത് സെക്രട്ടറിമാരുടെ കൂട്ടായ്മ യത്. എഴുപുന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കബീർ ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പി.വി. മണിയപ്പൻ, വിപിനചന്ദ്രൻ, ജോജോസ് ബൈജു, സജി, കമലേശൻ, ലതികാദേവി എന്നിവർ സംസാരിച്ചു. ഓട്ടോ ൈഡ്രവർമാർക്ക് പരിശീലനം തുറവൂർ: ദേശീയപാതയിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ഓട്ടോ ൈഡ്രവർമാർക്ക് പരിശീലനം നൽകി. കുത്തിയതോട് ജനമൈത്രി പൊലീസും കോടംതുരുത്ത് പഞ്ചായത്തും ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും ഹൈവേ ജാഗ്രതസമിതിയും സംയുക്തമായാണ് പരിശീലനം നൽകിയത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റലിലെ ഡോ. സിറിൾ എ. ചെറിയാൻ, ഡോ. സേതു ലക്ഷ്മി, ഡോ. സനീഷ്, കോടംതുരുത്ത് പി.എച്ച്.സിയിലെ ഡോ. രഞ്ജിത് മോനായി എന്നിവർ ക്ലാസെടുത്തു. കുത്തിയതോട് സി.ഐ എം. സുധിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എസ്.ഐ പി.ജി. മധു, ഷാജി, ജിനദേവ് എന്നിവർ സംസാരിച്ചു. ജപ്പാൻ പൈപ്പുണ്ട്; വെള്ളമില്ല തുറവൂർ: മറവൻതുരുത്തിൽ ഇരുമ്പുപൈപ്പ് സ്ഥാപിച്ച് പമ്പിങ് തുടങ്ങിയെങ്കിലും ജപ്പാൻ പൈപ്പുകളിലെ ടാപ്പുകളിൽ പലയിടത്തും വെള്ളം കിട്ടുന്നില്ല. തീരമേഖലയിലെ ആളുകൾ കുടിക്കാനും ആഹാരം പാകം ചെയ്യാനുമൊഴികെ ബാക്കിയെല്ലാത്തിനും പൊഴിച്ചാലിലെയും കായലിലെയും ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ജപ്പാൻ പൈപ്പുകളിൽ രണ്ടോ മൂന്നോ കുടം ശേഖരിച്ചുകഴിഞ്ഞാൽ വെള്ളം തീരുമെന്നാണ് ജനം പറയുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്നതിെൻറ ഭാഗമായി താലൂക്കിലെ 18 പഞ്ചായത്തിലും ചേർത്തല നഗരത്തിലും ഒരാഴ്ചയിലേറെ വെള്ളം വിതരണം തടസ്സപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പമ്പിങ് ആരംഭിച്ചെങ്കിലും ഉൾ പ്രദേശങ്ങളിലേക്കും തീരമേഖലയിലേക്കും വെള്ളം കാര്യമായി എത്തിയില്ല. പിറവം സബ് സ്റ്റേഷനിൽ കഴിഞ്ഞദിവസം രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം നിർത്തിവച്ചു. ഇത് പമ്പിങ്ങിനെ സാരമായി ബാധിച്ചു. ദിവസങ്ങളായി വെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ്. മഴവെള്ളം സംഭരിച്ചുെവച്ചാണ് കുടവെള്ളക്ഷാമത്തെ ഇവർ അതിജീവിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസമായി കാര്യമായ മഴ ലഭിക്കാതായതോടെ ഇവർ വീണ്ടും ബുദ്ധിമുട്ടിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.