ജനകീയ കലക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ജോലികൾ കൃത്യമായി നിർവഹിച്ചതി​െൻറ ചാരിതാർഥ്യത്തിലാണ് ടി.വി. അനുപമ ആലപ്പുഴ കലക്ടർ പദവി ഒഴിയുന്നത്. വോട്ടെണ്ണലി​െൻറ ഒരുക്കം പൂർത്തീകരിക്കുന്നതി​െൻറ തിരക്കിനിടെയാണ് തിരുവനന്തപുരത്തുനിന്നുള്ള സ്ഥലംമാറ്റ വിവരം പുറത്തുവരുന്നത്. 2017 ആഗസ്റ്റ് 29നാണ് ഇവർ ആലപ്പുഴ കലക്ടറായി ചുമതലയേറ്റത്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ സമർപ്പിച്ച റിപ്പോർട്ടിൽ വന്ന പിഴവിനെത്തുടർന്ന് ഹൈകോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തു. കവയിത്രി നിഖിത ഖില്ലി​െൻറ വരികള്‍ ഉദ്ധരിച്ച് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അനുപമ അന്ന് പ്രതിഷേധം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷ കമീഷണറായിരിക്കെ ഉല്‍പന്നങ്ങളില്‍ മായംകലര്‍ത്തിയ കമ്പനികള്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തതാണ് യുവ ഉദ്യോഗസ്ഥ കേരളത്തിന് പ്രിയങ്കരിയായത്. പിന്നീട് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ആലപ്പുഴയിലേക്കുള്ള വഴിതുറന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.