ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ല കോടതിക്ക് എതിര്‍ ദിശയിലുള്ള നഗരസഭ സത്രം വെള്ളത്തിലായി. സത്രത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഗുണനിലവാരമില്ലാത്ത പൂഴി വിരിച്ചതാണ് ദുരിതമായത്. ഇപ്പോള്‍ സത്രത്തിലാകമാനം പൂഴി വെള്ളവും കലർന്ന് കിടക്കുകയാണ്. പ്രവേശന കവാടത്തില്‍ വരെ തോട് പോലെയാണ് കിടക്കുന്നത്. മലിന ജലമാണ് കെട്ടിക്കിടക്കുന്നത്. ദുര്‍ഗന്ധം അസഹ്യമാണ്. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാലപ്പഴക്കം മൂലം അപകടനിലയിലായ കെട്ടിടങ്ങളാണ് സത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം മേല്‍ക്കൂരയിലെ ഷീറ്റ് വീണ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഭിത്തി ഇടിഞ്ഞുവീണ് ഒരു അഭിഭാഷകന് ഗുരുതര പരിേക്കറ്റിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഒരു സംവിധാനവും ഇല്ല. സത്രത്തിലെ മുറികള്‍ വാടകക്ക് എടുത്തവര്‍ പരാതി നല്‍കിയിട്ടും പ്രയോജനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.