കളമശ്ശേരി: അർബുദബാധ തീർക്കുന്ന വേദനയേക്കാൾ ജൂലിയെ വേട്ടയാടുന്നത് ഏക മകളുടെ ഭാവി ഒാർത്തുള്ള ആശങ്കയും ദുഃഖവും. ഒമ്പത് വയസ്സുള്ള മകൾക്കായി എട്ടുവർഷം കൂടി ആയുസ്സ് നീട്ടിത്തരണമേ എന്നാണ് അവരുടെ പ്രാർഥന. കളമശ്ശേരി പള്ളിലാംകര, മറ്റത്തിൽ വീട്ടിൽ ജൂലി (34) ഇതിനായി കാരുണ്യമതികളുടെ കനിവ് തേടുകയാണ്. മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ നഷ്ടപ്പെട്ട്, പിതാവിെൻറ സുഹൃത്തിെൻറ സംരക്ഷണയിലാണ് ജൂലി വളർന്നത്. പ്രായമായപ്പോൾ വിവാഹിതയായി. ഏക മകൾക്ക് നാല് വയസ്സുള്ളപ്പോൾ ജൂലിയുടെ ഒരു ഭാഗത്ത് തളർച്ച തോന്നി ചികിത്സ തേടിയപ്പോൾ അർബുദം കണ്ടെത്തി. ശരീരത്തിെൻറ പല പ്രധാന ഭാഗങ്ങളിലും ബാധിച്ച കാൻസറായിരുന്നു രോഗം. ഇതറിഞ്ഞ ഭർത്താവ് ഉപേക്ഷിച്ചുപോയി. സ്വന്തമായി വീടുപോലുമില്ലാത്ത ജൂലി മകളെ പഠിപ്പിക്കാനും ഭക്ഷണത്തിനുമായി കഷ്ടപ്പെടുകയായിരുന്നു. ഇതറിഞ്ഞ് നല്ല മനസ്സുള്ള രണ്ടുപേർ ചേർന്ന് ഒരു വീട് വാടകക്ക് എടുത്തുനൽകി. മറ്റൊരാൾ മകളുടെ പഠനത്തിന് സഹായിച്ചപ്പോൾ വേറൊരാൾ ഭക്ഷണത്തിനുള്ള ചെലവും വഹിച്ചുവരുകയാണ്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സക്ക് പോകാനായി സഹായത്തിന് ആരും ഇല്ലാത്തതിനാൽ ഇടപ്പള്ളിയിലെ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. മരുന്നുകൾക്ക് മാത്രം മാസം 20,000 രൂപ വേണം. മറ്റുള്ളതിനൊക്കെയും വേറെയും. ഇതിനിടെ തലച്ചോറിലും ശ്വാസകോശത്തിലും കീമോചെയ്തു. ഇത് കഴിഞ്ഞതിന് പിന്നാലെ യൂട്രസിൽ മുഴ കണ്ടെത്തി ഉടൻ ഓപറേഷൻ ചെയ്യേണ്ടിവന്നു. അവശതയിലാണെങ്കിലും മറ്റാരുമില്ലാത്ത മകൾക്കുവേണ്ടി തളരാതെ വേദനകൾ സഹിച്ച് പിടിച്ചു നിൽക്കുകയാണ് ജൂലി. ഒരാഗ്രഹമേയുള്ളൂ മകൾ പ്രായപൂർത്തിയാകുംവരെ ജീവിക്കണം. ജൂലിയുെടയും മകളുെടയും കഷ്ടപ്പാടുകൾ അറിയുന്ന നാട്ടുകാർ സംഘടിച്ച് ജൂലിയുടെ തുടർചികിത്സ ചെലവിനായി ഡോ. സുബൈർ രക്ഷാധികാരിയും വാർഡ് കൗൺസിലർ ഷീബ അസൈനാർ ചെയർപേഴ്സണും പി.കെ. ശശി കൺവീനറുമായി ചികിത്സനിധി രൂപവത്കരിച്ചു. കളമശ്ശേരി യൂനിയൻ ബാങ്കിൽ ജൂലി ജോഷി, 55040 2010 015609 എന്ന അക്കൗണ്ട് നമ്പറിലും, UBl N0555045 എന്ന ഐ.എഫ്.എസ് കോഡിലും അക്കൗണ്ട് തുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.