കൊച്ചി: കശ്മീരിലെ കഠ്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രതി മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. മതസ്പർധ വളർത്തുന്നവിധം പോസ്റ്റിട്ടതിന് ഇന്ത്യന്‍ ശിക്ഷനിയമത്തിലെ 153എ വകുപ്പ് പ്രകാരം തൃശൂര്‍ വരന്തരപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കല്ലൂര്‍ മുട്ടിത്തടി കുരുതാലിക്കുന്നേല്‍ അനു കൃഷ്ണനാണ് ഹരജി നല്‍കിയത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിെൻറ വിശദീകരണത്തിന് മാറ്റി. കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ മോശമായി ചിത്രീകരിച്ച് അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റ് ഇയാൾ ഫേസ്ബുക്കിൽ ഇട്ടതായി ചൂണ്ടിക്കാട്ടി ഡി.ൈവ.എഫ്.ഐ കല്ലൂര്‍ മുട്ടിത്തടി യൂനിറ്റ് സെക്രട്ടറി ജിതേഷ് കുട്ടന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.