ഉപരാഷ്​ട്രപതി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു

കാലടി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് ക്ഷേത്രത്തിലെത്തിയ ഉപരാഷ്ട്രപതിയെ ശൃംഗേരി മഠം അഡ്മിനിസ്േട്രറ്റർ ഡോ. വി.ആർ. ഗൗരിശങ്കർ, മാനേജർ പ്രഫ. എ. സുബ്രഹ്മണ്യ അയ്യർ, സൂര്യനാരായണ ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. വേദപാഠശാല പുരോഹിതരായ നരേന്ദ്രഭട്ട്, സുധാകരഭട്ട് എന്നിവരുടെ നേതൃത്വത്തിൽ വേദ വിദ്യാർഥികളുടെ വേദാലാപനവും നടന്നു. തുടർന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല എന്നിവരോടൊപ്പം ശ്രീശാരദാ ദേവീ ക്ഷേത്രത്തിലും മഹാഗണപതി-ശ്രീശങ്കര സന്നിധിയിലും, ശ്രീശങ്കര​െൻറ മാതാവായ ആര്യംബയുടെ സമാധി സ്ഥലത്തും ദർശനം നടത്തി. ശൃംഗേരി മഠം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.