ഫണ്‍ ഒ റോഡ് സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഫണ്‍ ഒ റോഡി​െൻറ രണ്ടാം പതിപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പനമ്പിള്ളി നഗര്‍ ശിഹാബ് തങ്ങള്‍ റോഡില്‍ നടന്ന പരിപാടിയിൽ ട്രഷര്‍ ഹണ്ട്, ടേബിള്‍ ടെന്നിസ്, റാപ്പിഡ് ചെസ്, ലൈവ് ബാന്‍ഡ്, ഫ്രിസിബീ, ടൈല്‍സ്, ബാസ്‌കറ്റ്ബാള്‍, റോളര്‍ സ്‌കേറ്റ്‌സ്, കൂറ്റന്‍ പാമ്പും കോണിയും, കൈനോട്ടം, കരോക്കെ തുടങ്ങിയ മത്സരങ്ങൾ നടന്നു. നാടന്‍ കളികളായ വട്ടുകളി, കിളിത്തട്ടുകളി, ഏഴുകല്ലുകളി എന്നിവയും നടന്നു. പ്രഫ. കെ.വി. തോമസ് എം.പി, എക്‌സ്‌പ്ലോസിവ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. കന്തസ്വാമി, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ രവികുമാര്‍, ഒളിമ്പ്യന്‍ രാധിക എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് മാനേജര്‍ പി.എസ്. മണി പ്രഫ. കെ.വി. തോമസ് എം.പിക്ക് വൃക്ഷത്തൈകള്‍ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.